Posted On
date_range Updated On
date_range ബാങ്ക് വിളിക്കുമ്പോൾ ‘ഹനുമാൻ സ്തോത്രം’ ശബ്ദം കൂട്ടി; കാസറ്റ് കടയുടമക്ക് മർദനം, മൂന്നുപേർ അറസ്റ്റിൽ
ബംഗളൂരു: മഗ്രിബ് ബാങ്ക് (സന്ധ്യ സമയം) വിളിക്കുന്ന സമയം കാസറ്റ് കടയുടമ വലിയ ശബ്ദത്തിൽ ‘ഹനുമാൻ സ്തോത്രം’ സംഗീതം വെച്ചു. ഇത് ചോദ്യം ചെയ്ത് യുവാക്കൾ കടയുടമയെ കൈയേറ്റം ചെയ്തു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരു സിദ്ധനഹള്ളി കുബ്ബൺപേട്ടിലാണ് സംഭവം. അക്രമത്തിനുശേഷം സ്ഥലം വിട്ട ന്യൂനപക്ഷ വിഭാഗത്തിലെ 20നും 25നുമിടയിൽ പ്രായക്കാരായ മൂന്നുപേരെ ഹലസുരു ഗേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഹനുമാൻ സ്തോത്രം പാട്ടാണ് വെച്ചത് എന്നതിന് തെളിവോ അത്തരത്തിൽ പരാതിയോ ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. അത് പറഞ്ഞ് അക്രമിച്ചെന്നാണ് കടയുടമയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.