ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടിെല്ലന്നും സെപ്റ്റംബർ ഒക്ടോബർ മാസങ്ങൾ നിര്‍ണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ആഘോഷങ്ങളുടെയും ഉല്‍സവങ്ങളുടെയും സാഹചര്യം കണക്കിലെടുത്ത് കേസുകൾ ഉയർന്നേക്കാം. വീടുകളിലെ െഎസലേഷെൻറ കാര്യത്തില്‍ കേരളത്തില്‍ ജാഗ്രതവേണമെന്നും കേന്ദ്രം മുന്നറിയിപ്പു നല്‍കി.
കേസുകൾ കൂടുതലുള്ള കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ യോഗവും കേന്ദ്രം വിളിച്ചുചേർത്തു. കേരളത്തിൽ മാത്രമാണ് ഒരുലക്ഷത്തിന് മുകളിൽ ആക്റ്റീവ് കേസുകൾ ഉള്ളത്. 31 സംസ്ഥാനങ്ങളിലും 10,000ൽ താഴെയാണ് കേസുകളെന്നും കേന്ദ്രം വ്യക്തമാക്കി.
വാക്‌സിനേഷന് വേഗംകൂട്ടാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചതായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു. മൂന്നാം തരംഗ സാധ്യത മുന്‍നിര്‍ത്തി ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്. രാണ്ടാം ഡോസ് വാക്സിെൻറ വിതരണം കാര്യക്ഷമാക്കുന്നതിന് ജില്ലാതല പദ്ധതി ആസൂത്രണം ചെയ്യേണ്ടതുണ്ട്്. വാക്സിൻ കവറേജ് സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ജില്ലകളെ തിരിച്ചറിയാനും ഈ ജില്ലകളിലെ വാക്സിനേഷെൻറ പുരോഗതി പ്രത്യേകം നിരീക്ഷിക്കാനും സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 46,164 പേർക്കാണ്. 34,159 പേർ സുഖം പ്രാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.