representational image

അഭിഭാഷകൻ എത്തിയത് ഗൗൺ ധരിക്കാതെ; കേസ് മാറ്റിവെച്ച് ബോംബെ ഹൈകോടതി

മുംബൈ: അഭിഭാഷകൻ കൃത്യമായ ഡ്രസ്സ് കോഡ് പാലിക്കാതെ വന്നതിനെത്തുടർന്ന് കേസ് മാറ്റിവെച്ച് ബോംബെ ഹൈകോടതി. പരാതിക്കാരന്റെ അഭിഭാഷകനാണ് കേസ് വാദിക്കാനായി യൂനിഫോം ഗൗൺ ധരിക്കാതെയും ചുളിവ് വീണ ബാൻഡ് ധരിച്ചും കോടതിയിലേക്ക് വന്നത്.

ജസ്റ്റിസുമാരായ എ.എസ് ഗഡ്കരി, ശിവകുമാർ ഡിഗെ തുടങ്ങിയവരുടെ ബെഞ്ചാണ് കേസ് ജൂലൈ 10ലേക്ക് മാറ്റിയതായി അറിയിച്ചത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമപ്രകാരം സുപ്രീം കോടതി, ഹൈകോടതി, ട്രിബ്യുണൽസ്, സബ്ഓർഡിനേറ്റ് കോടതികളിൽ എത്തുന്ന അഭിഭാഷകർ നിർദ്ദേശിച്ചിരിക്കുന്ന യൂനിഫോം ഡ്രസ്സ് കോഡ് പാലിച്ചിരിക്കണം.

Tags:    
News Summary - The lawyer arrived without a gown-The Bombay High Court adjourned the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.