ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതിവെച്ചാണ്​ സ്വർണം കടത്തിയത്​ -വി. മുരളീധരൻ

ന്യൂഡൽഹി: ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതിെവച്ചാണ് സ്വർണം കടത്തിയതെന്നും ധനമന്ത്രാലയം നൽകിയ ഉത്തരം പൂർണമായി വായിച്ചുനോക്കിയാൽ കാര്യം മനസ്സിലാകുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇതുസംബന്ധിച്ച് കസ്​റ്റംസ് അറിയിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയശേഷമാണ് ബാഗ് തുറന്നു പരിശോധിച്ചത്. ഇക്കാര്യം മുൻനിർത്തി, നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണം കടത്തിയെന്നുതന്നെയാണ് ഞാൻ പറഞ്ഞത്.

എന്നാലത് യഥാർഥത്തിൽ ഡി​േപ്ലാമാറ്റിക് ബാഗേജ് ആയിരുന്നെങ്കിൽ ഈ കേസ് വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നുവെന്നും ഇവിടെ നയതന്ത്ര ബാഗെന്ന വ്യാജേന സ്വർണം കടത്തിയത് സ്വപ്ന സുരേഷും കൂട്ടരുമാണെന്നും മുരളീധരൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ഇടതുപക്ഷം കപ്പലോടെ മുങ്ങുമെന്നായപ്പോൾ, ധനമന്ത്രാലയം ലോക്‌സഭയിൽ ഈ വിഷയത്തിൽ നൽകിയ ഉത്തരത്തിൽ കയറിപ്പിടിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - The gold was smuggled with the words "Diplomatic Baggage" -Muraleedharan says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.