ജമ്മു-കശ്മീർ തെരഞ്ഞെടുപ്പിന് തയാറെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ തയാറാണെന്നും തെരഞ്ഞെടുപ്പു കമീഷനാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസർക്കാർ പാർലമെന്‍റിൽ അറിയിച്ചു. നിയമസഭകളിലെ വനിത സംവരണം ജമ്മു-കശ്മീരിലും നടപ്പാക്കുന്നതിനുള്ള നിയമഭേദഗതി ബില്ലിന്‍റെ ചർച്ചയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് സർക്കാർ നിലപാട് വിശദീകരിച്ചത്.

രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച് നാലു വർഷം കഴിഞ്ഞിട്ടും ജമ്മു-കശ്മീരിൽ വനിത സംവരണം നടപ്പാക്കാൻ നിയമസഭ തന്നെയില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇത്.

Tags:    
News Summary - The central government has said that it is ready for the Jammu and Kashmir elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.