Posted On
date_range Updated On
date_range വിമാനം വൈകിയാൽ നഷ്ടപരിഹാരത്തിന് നിർദേശം നൽകിയെന്ന് കേന്ദ്രം
ന്യൂഡൽഹി: വിമാന സർവിസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നതുമൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കാനും സൗകര്യങ്ങള്‍ ഒരുക്കാനും വ്യോമയാന ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) വിമാന കമ്പനികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്ന് ലോക്സഭയിൽ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ബോര്‍ഡിങ് നിഷേധിക്കുകയോ വിമാന സർവിസ് റദ്ദാക്കുകയോ ചെയ്താല്‍ വിമാന ടിക്കറ്റിന്‍റെ തുക തിരികെ ലഭിക്കാന്‍ അവകാശമുണ്ട്. വിമാനം വൈകുകയാണെങ്കില്‍ വൈകുന്ന സമയം അനുസരിച്ച് ലഘുഭക്ഷണം, താമസസൗകര്യം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കുവാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണ്. വിമാനം വൈകുന്നതിന്‍റെ കാരണങ്ങള്‍ ആശ്രയിച്ചായിരിക്കും നടപടികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി മറുപടി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.