തിരുവനന്തപുരം/ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളുടെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരത്തിന്റെ അഞ്ച് ശ്ലോകങ്ങളും ആലപിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് ശശി തരൂർ.
ഈ രീതി അനാവശ്യവും പ്രേക്ഷകർക്ക് ഭാരവുമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തരൂർ.
വന്ദേമാതരത്തെ എല്ലാവരും ബഹുമാനിക്കുന്നുവെന്നും എന്നാൽ എല്ലാ ചടങ്ങുകളിലും പൂർണമായി പാടൽ നിർബന്ധമാക്കുന്നത് ന്യായീകരിക്കാൻ പ്രയാസമാണെന്നും തരൂർ പറഞ്ഞു.
അതേസമയം, തരൂരിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വം രംഗത്തെത്തി. കേരളത്തിലെ ഭരണകക്ഷി, സഖ്യകക്ഷിയായ മുസ്ലിം ലീഗിന് വീണ്ടും കീഴടങ്ങിയിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല ആരോപിച്ചു.
ദേശീയതയുമായും ദേശീയ ചിഹ്നങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരിയും തരൂരിനെതിരെ രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.