ന്യൂഡല്‍ഹി: ലോക്ഡൗൺ മൂലം തബ്ലീഗ് ആസ്ഥാനത്ത് കുടുങ്ങിയ 2361 പേരെ ഒഴിപ്പിക്കാന്‍ ജില് ല മജിസ്ട്രേറ്റുമായും ഡല്‍ഹി പൊലീസുമായും നേതാക്കള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെ ന്ന് റിപ്പോർട്ട്. മാര്‍ച്ച് 24 മുതല്‍ ഇവര്‍ നിസാമുദ്ദീനിലെ ആസ്ഥാനത്ത് കഴിഞ്ഞതിന് സംഘാടകരാണ് ഉത്തരവാദികളെന്ന് ആരോപിച്ചാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
പ കര്‍ച്ചവ്യാധി നിയമ പ്രകാരമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെന്ന് ഡല്‍ഹി പൊലീസ് ക മീഷണര്‍ എസ്.എന്‍. ശ്രീവാസ്തവ പറഞ്ഞു. ഇത്രയും പേര് അവിടെ സംഗമിച്ചതിനും സന്ദര്‍ശകരെ അകത്തേക്ക് കടത്തിവിട്ടതിനും തബ്ലീഗ് അമീർ അടക്കം ഏഴു പേരാണ് ഉത്തരവാദികളെന്ന് പൊലീസ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. അതേസമയം പൊലീസ് അധികൃതരുമായും ജില്ല ഭരണകൂടവുമായും ലഫ്റ്റനൻറ് ഗവർണറുമായും ആളുകളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മര്‍കസ് പുറത്തുവിട്ട രേഖകള്‍ക്ക് വിരുദ്ധമാണ് ഈ ആരോപണം.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് നടന്ന പരിപാടിയിെലത്തിയവര് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമാണ് അവിടെ നിന്ന് പോകാന്‍ കഴിയാത്ത സ്ഥിതിയിലായത്. കഴിയുന്ന സ്ഥലത്ത് തുടരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട കാര്യവും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു മതില് അപ്പുറത്തുള്ള മര്‍കസുമായി നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷന് അധികൃതര്‍ക്ക് അടുത്ത ബന്ധമാണുള്ളത്. വിദേശികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പതിവായി വരാറുള്ള ഇവിടം രഹസ്യാന്വേഷണ വിഭാഗങ്ങളും നിരന്തരം സന്ദര്‍ശിക്കാറുള്ളതാണ്.
പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന തബ്ലീഗ് ആസ്ഥാനത്ത് മാര്‍ച്ചിൽ നടന്ന പരിപാടികള്‍ അവരുടെയും ആഭ്യന്തര മന്ത്രാലയത്തിെൻറയും അറിവോടെയായിരുന്നു. തബ്ലീഗ് ആസ്ഥാനം പൂര്‍ണമായും ഒഴിപ്പിക്കാന്‍ ദേശീയ സുരക്ഷ സെക്രട്ടറി അജിത് ഡോവല്‍ ബന്ധപ്പെട്ടതും ഭരണകൂടവുമായുള്ള തബ്ലീഗ് നേതൃത്വത്തിെൻറ സൗഹൃദബന്ധത്തിന് തെളിവാണ്.
2361 പേരെ അവിടെ താമസിക്കാന്‍ അനുവദിച്ച ലഫ്റ്റനൻറ് ഗവര്‍ണര്‍ക്കും ജില്ല മജിസ്ട്രേറ്റിനും ഡല്‍ഹി പൊലീസിനുമെതിരെ അന്വേഷണം നടത്താന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അമാനതുല്ലാ ഖാന് ചോദിച്ചു.
നിസാമുദ്ദീന്‍ മര്‍കസില്‍ കോവിഡ് രോഗിയുണ്ടെന്ന് ജില്ല മജിസ്ട്രേറ്റിനും ഡല്‍ഹി പൊലീസിനും അറിയാമായിരുന്നില്ലേ എന്നും ഡല്‍ഹി വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് കൂടിയായ അമാനതുല്ലാ ഖാന് ചോദിച്ചു. മര്‍കസില്‍ കോവിഡ് ബാധിതനുണ്ടെന്ന് അഡീഷനല്‍ ഡിവിഷനല്‍ മജിസ്ട്രേറ്റ് മീന തന്നോട് വളരെ നേരേത്ത നേരിട്ട് പറഞ്ഞതാണെന്നും അമാനതുല്ലാ ഖാന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.