ഹൈദരാബാദ്: ദേശീയതലത്തിലുള്ള സ്വാധീനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഡൽഹിയിൽ ത്രിദിന പരിപാടികൾ സംഘടിപ്പിക്കാന്‍ ജനസേനാ പാർട്ടി. ആന്ധ്രപ്രദേശ് ഉപമുഖ‍്യമന്ത്രിയും പാർട്ടി അധ‍്യക്ഷനുമായ പവന്‍ കല്യാൺ പരിപാടികൾക്ക് നേതൃത്വം നൽകും. ഇതിന്‍റെ ഭാഗമായി വിവധ പാർട്ടി നേതാക്കൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരുമായി പവന്‍ കല്യാൺ കൂടികാഴ്ച നടത്തും. ജൂൺ 14 മുതൽ 16 വരെയാണ് പരിപാടികൾ.
ജൂൺ രണ്ടിന് നടന്ന തെലങ്കാന രൂപീകരണ ദിനത്തിൽ ഹൈദരാബാദിലെ ജനസേന പാർട്ടി സമ്മേളനത്തിൽ 2000ത്തോളം പാർട്ടി പ്രവർത്തകർ പങ്കെടുത്തിരുന്നു. സംഘടന ശക്തിപ്പെടുത്തൽ, ഭാവി രാഷ്ട്രീയ വിഷയങ്ങൾ, ആന്ധ്രപ്രദേശിന് പുറത്തേക്ക് പാർട്ടിയുടെ സ്വാധീനം വ്യാപിപ്പിക്കൽ എന്നിവയിലൂന്നിയാകും പ്രധാന ചർച്ചകൾ നടക്കുക. `ദേശീയത, ഭരണം, സുതാര്യത, യുവജന ശാക്തീകരണം, പൊതുജനക്ഷേമം എന്നിവയോടുള്ള ജനസേനയുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്' പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
എം.പിമാരും എം.എൽ.എമാരും അടക്കമുള്ള മുതിർന്ന പാർട്ടി നേതാക്കൾ ഈ ത്രിദിന പരിപാടിയിൽ നടക്കുന്ന വിവിധ ചർച്ചകളിലും യോഗങ്ങളിലും പ്രചാരണ പരിപാടികളിലും പങ്കെടുക്കും. ആന്ധ്രാപ്രദേശിൽ വർധിച്ചുവരുന്ന രാഷ്ട്രീയ സ്വാധീനത്തിന് പിന്നാലെ ദേശീയ തലത്തിൽ പാർട്ടിയുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള ജനസേനയുടെ ശ്രമങ്ങളിലെ നിർണായക ചുവടുവെപ്പായാണ് ഈ പരിപാടിയെ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.