'പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ എം.ബി.ബി.എസ് പ്രവേശനം വേണം'; നീറ്റിനെതിരെ നിലപാട് ആവർത്തിച്ച് വിജയ്

തമിഴ്നാട്: നിതി ആയോഗിന്റെ പതിനൊന്നാമത് ഗവേണിങ് കൗൺസിൽ യോഗത്തിൽ, ബിരുദ മെഡിക്കൽ-ഡെന്റൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയോടുള്ള  സംസ്ഥാനത്തിന്റെ എതിർപ്പ് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആവർത്തിച്ചു. നിലവിലെ ഈ സംവിധാനം ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരെയും സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർഥികളെയും നീറ്റ് പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് തുല്യമായ അവസരങ്ങൾ ഉറപ്പാക്കുക എന്ന സംസ്ഥാനത്തിന്റെ നിലപാടിന്റെ ഭാഗമായി, നീറ്റ് സ്കോറുകൾക്ക് പകരം പ്ലസ് ടു മാർക്ക് മാത്രം മാനദണ്ഡമാക്കി എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ്  കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകൾ നികത്താൻ അനുമതി നൽകണമെന്ന് വിജയ് ആവശ്യപ്പെട്ടു. 

മെഡിക്കൽ, ഡെന്റൽ വിദ്യാഭ്യാസ മേഖലകളിലെ പ്രവേശന രീതികളെ നീറ്റ് പരീക്ഷ സ്വാധീനിച്ചിട്ടുണ്ടെന്നും, ഗ്രാമീണ ജില്ലകളിൽ നിന്നുള്ളവർക്കും സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവർക്കും ബിരുദ മെഡിക്കൽ സീറ്റുകൾ സുരക്ഷിതമാക്കുന്നതിൽ ആശങ്കയുണ്ടെന്നും വിജയ് ആവർത്തിച്ചു.

Tags:    
News Summary - tamilnadu chief misiter vijay demanded plustwo marks should be the eligibility of medical admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.