കശ്​മീരിലേക്ക്​ ഭീകരവാദികളെ അയക്കുന്നതിൽ ഹാഫിസ്​ സഇൗദ്​ ഇപ്പോഴും സജീവമെന്ന്​ പിടിയിലായ ഭീകരവാദി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തി​​​​​െൻറ ബുദ്ധി കേന്ദ്രവും ജമാ അത്തുദ്ദഅ്​വയുടെ മേധാവിയുമായ  ഹാഫിസ്​ സഇൗദ്​ അതിർത്തിക്കിപ്പുറത്തേക്ക്​ ഭീകരവാദികളെ അയക്കുന്നതിൽ ഇപ്പോഴും സജീവം. ദേശീയ അന്വേഷണ ഏജൻസി (എൻ.​െഎ.എ)യുടെ പിടിയിലായ ലശ്​​കറെ ത്വയ്യിബ ഭീകരവാദി സെയ്​ബുല്ല എന്ന ഹംസയാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

അതിർത്തി കടക്കുന്നതിനു മുമ്പ്​ ഭീകരവാദികളെ പ്രചോദിപ്പിക്കുന്ന തരത്തിൽ​ ഹാഫിസ്​ സഇൗദ്​ സംസാരിക്കാറുണ്ടെന്ന്​ സെയ്​ബുല്ല പറഞ്ഞു. രണ്ട്​ വ്യത്യസ്​ത സന്ദർഭങ്ങളിലായി ഹാഫിസ്​ സഇൗദും സാകിർ ഉമാൻ നഖ്​വിയും തങ്ങളോട്​ ഇത്തരത്തിൽ സംസാരിച്ചിട്ടുണ്ടെന്നും മഞ്ഞു പ്രദേശത്ത്​ രണ്ടു മാസത്തെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അയാൾ പറഞ്ഞു. ​

ഏപ്രിൽ ആറിനാണ് ​സെയ്​ബുല്ല പിടിയിലാവുന്നത്​. പാകിസ്​താനിൽനിന്ന്​ ആയുധങ്ങൾ കശ്​മീരിലേക്ക്​ എത്തിക്കുന്നത്​ എങ്ങനെയാണെന്നും ഇയാൾ വ്യക്തമാക്കി. ആയുധങ്ങൾ നുഴഞ്ഞു കയറ്റത്തിലൂടെ  ചുമട്ടു തൊഴിലാളികളോ മറ്റോ ലഷ്​കറെ ത്വയ്യിബ പറഞ്ഞ സ്​ഥലത്തെത്തിക്കുകയും അവിടെ നിന്ന്​ തിരികെ കടക്കുകയുമാണ്​ ചെയ്യുന്നതെന്നുമാണ്​ സെയ്​ബുല്ല പറയുന്നത്​.

Tags:    
News Summary - Terrorist reveals Hafiz Saeed's role in terror in Kashmir-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.