ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിെൻറ മുംബൈയിലെ സ്വത്തുക്കൾ ഏറ്റെടുക്കാൻ കേന്ദ്രസർക്കാറിന് സുപ്രീംകോടതി നിർദേശം. ജസ്റ്റിസ് ആർ.കെ അഗർവാൾ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വത്തുക്കൾ ഏറ്റെടുക്കുന്നതിനെതിരെ ദാവുദിെൻറ അമ്മ അമിന ബി കസ്കർ, സഹോദരി ഹസീന പാർക്കർ എന്നിവർ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ്.
1988ൽ ദാവുദിെൻറ സ്വത്തുക്കൾ കേന്ദ്രസർക്കാർ സീൽ ചെയ്തിരുന്നു. കള്ളകടത്തുകാരുടെ സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നിയമം,വിദേശനാണയ വിനിമയചട്ടം ലംഘിക്കുന്നവർക്കെതിരായ നിയമം എന്നിവ മുൻനിർത്തിയായിരുന്നു കേന്ദ്രസർക്കാർ നടപടി. ഇതിനെതിരെ അമിനയും ഹസീനയും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം ഇതുമായി ബന്ധപ്പെട്ട ട്രിബ്യൂണലിനെയും ഡൽഹി ഹൈകോടതിയേയും സമീപിച്ചുവെങ്കിലും വിധി പ്രതികൂലമായിരുന്നു. തുടർന്നാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തുന്നത്.
2012 നവംബറിൽ കേസിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് കേസിൽ അന്തിമ വിധി വരുന്നത്. സ്വത്തുക്കൾ തങ്ങളുടേതാണെന്ന് തെളിയിക്കാൻ ഹരജിക്കാർക്ക് നിരവധി അവസരങ്ങൾ നൽകിയെങ്കിൽ അതിൽ അവർ പരാജയപ്പെടുകയാണുണ്ടായതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് സ്വത്തുക്കൾ ഏറ്റെടുക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.