ന്യുഡൽഹി: ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും ചാന്ദ്നിചൗക്ക് ഉൾപ്പെടയുള്ള വിവിധ ഇടങ്ങളിലുമാണ് ആക്രമണത്തിന് സാധ്യത. ഈ വിവരത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പ്രധാന മത, പൈതൃക കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി.
ചാന്ദ്നി ചൗക്ക് മേഖലകളിലും നഗരത്തിലെ പ്രധാന വിപണികളിലും ആരാധനാലയങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചു. സുരക്ഷ പരിശോധനയിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. സംശയം തോന്നുന്ന ആരെയും ചോദ്യം ചെയ്യണമെന്നാണ് നിർദേശം. വരും ദിവസങ്ങളിലും കൂടുതൽ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ചെങ്കോട്ടക്ക് സമീപം മുമ്പ് സ്‌ഫോടനമുണ്ടായതാണ്.
രഹസ്യാന്വേഷണ ഏജൻസികൾ വിവരം നൽകിയതിനെ തുടർന്ന് ഡൽഹി പോലീസും കേന്ദ്ര സുരക്ഷാ സേനയുംമ്പ്രധാന സ്ഥലങ്ങളിലെല്ലാം പ്രത്യേകിച്ച് ഓൾഡ് ഡൽഹിയിൽ നിരീക്ഷണം ശക്തമാക്കി. നിലവിൽ ഡൽഹി പോലീസ് അതീവ ജാഗ്രതയിലാണ്. സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ വിവരമറിയിക്കാൻ നിർദ്ദേശമുണ്ട്. വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.
2025 നവംബറിൽ ചെങ്കോട്ടക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ അന്വേഷണം എൻ.ഐ.എ എറ്റെടുത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.