കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; ആറു തീവ്രവാദികളെ വധിച്ചു

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ആറു തീവ്രവാദികളെ സ ുരക്ഷാസേന വധിച്ചു. തീവ്രവാദികളിൽ നിന്ന് ഇൻസാസ് റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ശ്രീനഗറിൽ നിന്ന് 50 കിലോമീറ്റർ അകലെ ബിജ്ഭേരയിലെ സെഖിപോര മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.

ഇന്ത്യൻ സൈന്യത്തിലെ രാഷ്ട്രീയ റൈഫിൾസ് മൂന്നും കശ്മീർ പൊലീസും സംയുക്തമായാണ് ഒാപറേഷൻ നടത്തിയത്. തീവ്രവാദികൾ മേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്ന സന്ദേശത്തെ തുടർന്നാണ് സംയുക്തസേന തിരച്ചിൽ ആരംഭിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി നിരവധി നുഴഞ്ഞു കയറ്റങ്ങളാണ് കശ്മീർ താഴ്വരയിൽ നടന്നിട്ടുള്ളത്. വ്യാഴാഴ്ച കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളും അതിർത്തി രക്ഷാസേനയും തമ്മിലുണ്ടായ വെടിവെപ്പിൽ സിവിലിയന് പരിക്കേറ്റിരുന്നു. ഖുദ് വാനിയിലെ സൈനിക ക്യാമ്പിനും നേരെയും തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു.

ഷോപ്പിയാൻ ജില്ലയിലെ നാദിഗാം ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ നാലു തീവ്രവാദികളെ ഇന്ത്യൻ സേന വധിച്ചിരുന്നു.

Tags:    
News Summary - Terror-army Encounter in Anantnag -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.