Posted On
date_range Updated On
date_range കാലിക്കടത്തിെൻറ പേരിൽ ആൽവാറിൽ വീണ്ടും പൊലീസ് വെടിവെപ്പ്
ന്യൂഡൽഹി: കാലിക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ അൽവാറിൽ യുവാവിനെ വെടിവെച്ചുകൊന്നതിന് പിന്നാലെ വീണ്ടും ഏറ്റുമുട്ടലുമായി പൊലീസ്. ഹരിയാനയിലെ മേവാത്ത് സ്വദേശി 22കാരൻ തലീം ഹുസൈൻ ബുധനാഴ്ച രാത്രി അൽവാറിലെ ജനത ഏരിയ കോളനിയിൽ പൊലീസിെൻറ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിെൻറ പിന്നാലെയാണ് ഞായാറാഴ്ച രാത്രിയും കാലിക്കടത്ത് ആരോപിച്ച് രാജസ്ഥാൻ പൊലീസ് ഒരു സംഘത്തിനു നേരെ വെടിയുതിർത്തത്. സംഭവത്തിൽ ഉമർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിക്കടത്തുകാർ വെടിയുതിർത്തപ്പോൾ തിരിച്ച് വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ബുധനാഴ്ച കൊല്ലപ്പെട്ട ട്രക്ക് ഡ്രൈവറായ തമീമിെൻറ മൃതദേഹം ഡ്രൈവിങ് സീറ്റിലാണ് കാണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.