സ്വർണം വാങ്ങുന്നത് കുറക്കൂ, വിദേശയാത്ര ഒഴിവാക്കൂ; വികസിതഭാരതത്തിനായി ഒന്നിച്ച് മുന്നേറാമെന്ന് മോദി

ന്യൂ​ഡ​ൽ​ഹി: പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ൽ ജി.​ഡി.​പി വ​ള​ർ​ച്ച കൈ​വ​രി​ച്ച​ത് രാ​ജ്യ​ത്തി​നാ​കെ സ​ന്തോ​ഷ​ക​ര​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി ജ​ന​ങ്ങ​ൾ സ്വ​ദേ​ശി ഉ​ൽ​പ​ന്ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​തി​നാ​യി അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത വി​ദേ​ശ​യാ​ത്ര​യും സ്വ​ർ​ണം വാ​ങ്ങ​ലും ഒ​ഴി​വാ​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.

പ്ര​തീ​ക്ഷി​ച്ച ജി.​ഡി.​പി വ​ള​ർ​ച്ച 7.1 ശ​ത​മാ​ന​മാ​ണെ​ങ്കി​ലും നേ​ടി​യ​ത് 7.8 ശ​ത​മാ​ന​മാ​ണെ​ന്നും കൂ​ട്ടാ​യ ശ​ക്തി​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണി​തെ​ന്നും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ മോ​ദി പ​റ​ഞ്ഞു. വി​ദേ​ശ​ത്തു​വെ​ച്ചു​ള്ള വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണം. വി​വാ​ഹം ഇ​ന്ത്യ​യി​ൽ എ​ന്ന​താ​യി​രി​ക്ക​ണം ല​ക്ഷ്യ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​കം പ്ര​തി​സ​ന്ധി​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ടു. വി​ത​ര​ണ ശൃം​ഖ​ല​ക​ൾ അ​വ​താ​ള​ത്തി​ലാ​യി. എ​വി​ടെ​യും യു​ദ്ധ​ങ്ങ​ളു​ടെ​യും സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും വാ​ർ​ത്ത​ക​ൾ മാ​ത്രം. 2020ലെ ​കോ​വി​ഡ് മ​ഹാ​മാ​രി മു​ത​ൽ നാ​ളി​തു​വ​രെ സു​സ്ഥി​ര​ത ഒ​രി​ട​ത്തും കാ​ണാ​നി​ല്ലാ​ത്ത അ​നി​ശ്ചി​ത​ത്വ​ങ്ങ​ളു​ടെ ന​ടു​വി​ലാ​ണ് രാ​ജ്യ​ത്തി​ന് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. ഇ​തി​നി​ട​യി​ലും ചി​ല​ർ നി​രാ​ശ​യും നു​ണ​ക​ളു​ടെ ആ​വ​ർ​ത്ത​ന​വും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മോ​ദി ആ​രോ​പി​ച്ചു.

അതേസമയം, ജി.​ഡി.​പി വ​ള​ർ​ച്ച സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന നേ​ട്ടം അ​ങ്ങേ​യ​റ്റം വ​ള​ച്ചൊ​ടി​ച്ച നേ​ട്ട​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആരോപിച്ചു. സ​ത്യ​സ​ന്ധ​മാ​യ ക​ണ​ക്ക് സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടാ​ൽ വ​ള​ർ​ച്ച ഇ​തി​ലും വ​ള​രെ താ​ഴെ ആ​യി​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് പറഞ്ഞു.

ദു​ർ​ബ​ല​മാ​യ സാ​മ്പ​ത്തി​ക യാ​ഥാ​ർ​ഥ്യം മ​റ​ച്ചു​വെ​ച്ച് മോ​ദി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന അ​ഭ്യാ​സം മാ​ത്ര​മാ​ണി​ത്. രാ​ജ്യ​ത്തെ അ​ഞ്ച് സ​മ്പ​ന്ന കു​ടും​ബ​ങ്ങ​ളു​ടെ സ​മ്പ​ത്ത് 400 ശ​ത​മാ​നം ഉ​യ​ർ​ന്ന​പ്പോ​ൾ, തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​വും കു​ടും​ബ സ​മ്പാ​ദ്യ​വും വ​ലി​യ തോ​തി​ൽ ഇ​ടി​ഞ്ഞു.രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​മോ വി​ദേ​ശ നി​ക്ഷേ​പ​മോ ഇ​ല്ല. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം കോ​വി​ഡ് കാ​ല​ത്തേ​തി​നേ​ക്കാ​ൾ താ​ഴെ​യാ​ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഒ​രു ത്രൈ​മാ​സ​ത്തി​ലെ ഉ​യ​ർ​ച്ച​കൊ​ണ്ട് എ​ല്ലാ​മാ​കി​ല്ലെ​ന്ന് പാ​ർ​ട്ടി എം.​പി പ​വ​ൻ ഖേ​ര പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ അ​ഭി​വൃ​ദ്ധി ജ​ന​ങ്ങ​ളി​ൽ പ്ര​ക​ട​മാ​കേ​ണ്ട അ​ഭി​വൃ​ദ്ധി​യാ​ണ്. യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ലി​ല്ല, വേ​ത​ന​മി​ല്ല, അ​വ​സ​ര​ങ്ങ​ളി​ല്ല. അ​തൊ​ക്കെ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ അ​ത്ര ശോ​ഭ​ന​മ​ല്ലെ​ന്ന് കാ​ണാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.