ജമ്മുകശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികർക്ക് വീരമൃത്യു; ഒമ്പത് പേർക്ക് പരിക്കേറ്റു

ജമ്മുകശ്മീർ: ദോഡ ജില്ലയിൽ ആർമി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പട്ടാളക്കാർക്ക് വീരമൃത്യു. ഒമ്പത് പേർക്ക് പരിക്കേറ്റു. ഭാദേർവ-ചമ്പ അന്തർദേശീയ പാതയിൽ ഖന്നി ടോപ്പിലാണ് അപകടം. മൊത്തം 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗുൽമാർഗിൽ രണ്ട് സൈനിക പോർട്ടർമാർ ജനുവരി 8ന് കാൽ വഴുതി വീണ് മരിച്ച സംഭവത്തിനു പിന്നാലെയാണ് അടുത്ത ദാരുണ അപകടം. 

Tags:    
News Summary - Ten soldiers martyred as vehicle falls into gorge in Jammu Agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.