Posted On
date_range Updated On
date_range തെലുഗു നടിയുടെ മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: െതലുഗു ചലച്ചിത്ര നടി അന്നപൂർണ്ണയുടെ മകൾ കീർത്തി(35)യെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്ന് വർഷം മുമ്പാണ് കീർത്തിയുടെ വിവാഹം കഴിഞ്ഞത്. ഒരു കുട്ടിയുണ്ട്. ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുകയായിരുന്നു കീർത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിെൻറ നിഗമനം.
മൃതദേഹം പോസ്റ്റമോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.