Posted On
date_range Updated On
date_range തെലങ്കാനയിൽ പ്രതികളെ കൊന്ന സംഭവം: കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഹരജി
ന്യൂഡൽഹി: തെലങ്കാനയിൽ ബലാൽസംഗ കേസ് പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതിയിൽ ഹരജി. പ്രതികളെ വെടിവെച്ച് കൊന്ന പൊലീസുകാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.
അഭിഭാഷകരായ ജി.എസ് മണി, പ്രദീപ് കുമാർ യാദവ് എന്നിവരാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. സുപ്രീംകോടതി നിർദേശങ്ങൾ പാലിച്ചല്ല പൊലീസ് നടപടിയെന്ന് ആരോപിച്ചാണ് ഹരജി.
വെള്ളിയാഴ്ച പുലർച്ചെയാണ് പ്രതികൾ പൊലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്തെന്നും തുടർന്നാണ് വെടിവെപ്പുണ്ടായതെന്നും പൊലീസ് അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.