നാഗർകുർനൂൽ: തെലങ്കാനയിൽ തുരങ്ക ദുരന്തത്തിൽപെട്ടവരുടെ രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്റെ ബെൽജിയൻ മാലിനോയിസ് ഇനത്തിൽപെട്ട നായ്ക്കളും. വെള്ളിയാഴ്ചയാണ് രണ്ട് നായ്ക്കൾ ഇവിടെ എത്തിയത്.
15 അടിവരെ ആഴത്തിൽനിന്ന് ഗന്ധം തിരിച്ചറിയാൻ കഴിയും. മാർച്ച് 11 മുതൽ രക്ഷാപ്രവർത്തനത്തിൽ സുരക്ഷ ഉറപ്പാക്കാൻ റോബോട്ടുകളും ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞ സ്ഥലങ്ങളിൽ കുഴിക്കൽ തുടരും. ഫെബ്രുവരി 22നുണ്ടായ അപകടത്തിൽ രണ്ട് എൻജിനീയർമാരുൾപ്പെടെ എട്ട് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.