ന്യൂഡൽഹി: നോയിഡയിലെ ഫ്ലാറ്റിൽ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത് താനാണെന്ന് 16കാരെൻറ കുറ്റസമ്മതം. പഠിക്കാത്തതിന് ശകാരിച്ചതാണ് പ്രകോപിതനാക്കിയതെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. കേസിൽ െപാലീസ് സംശയിച്ചിരുന്ന മകനെ വാരാണാസിയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
േസാഫയിലിരിക്കാതെ പോയി പഠിക്കാൻ അമ്മ ആവശ്യപ്പെട്ടു. പഠിക്കാത്തതിന് അമ്മ അടിച്ചുവെന്നും അത് തന്നെ പ്രകോപിതനാക്കിയെന്നും കുട്ടി െപാലീസിനോട് പറഞ്ഞു. പകൽ 11 മണിയോെട അമ്മയും സഹോദരിയും ഉറങ്ങുേമ്പാൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിക്കുകയും കത്രിക കൊണ്ട് മുഖം വികൃതമാക്കുകയും ചെയ്തുവെന്ന് കുട്ടി മൊഴി നൽകിയതായി ഗൗതം ബുധ് നഗർ എസ്.എസ്.പി അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് നോയിഡയിലെ ഫ്ളാറ്റിൽ 47കാരിയായ അമ്മയുടേയും 11കാരിയായ മകളുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ക്രിക്കററ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്ന മൃതദേഹങ്ങളുടെ മുഖം കത്രിക കൊണ്ട് വികൃതമാക്കിയിരുന്നു. അന്ന് മുതൽ കാണാതായ മകനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഡിസംബർ 4നാണ് കൊലപാതകം നടന്നത്. മൂന്ന് പൊലീസ് സംഘങ്ങൾ 16കാരനെ അന്വേഷിച്ച് വരികയായിരുന്നു.
രണ്ട് പേരുടേയും മരണം സംഭവിച്ചത് തലക്കേറ്റ ആഘാതം മൂലമാണെന്ന് വ്യാഴാഴ്ച ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വീട്ടിൽ നിന്നും രണ്ട് ലക്ഷം രൂപയും അമ്മയുടെ മൊബൈൽ ഫോണും എടുത്താണ് മകൻ വീടുവിട്ടുപോയത്. എന്നാൽ ഫോൺ അന്ന് മുതൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
അതേസമയം, അക്രമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന 'ഹൈസ്കൂൾ ഗാങ്സ്റ്റർ എസ്കേപ്പ്' എന്ന ഗെയിമിന്‍റെ സ്വാധീനത്തിൽ അകപ്പെട്ടിരിക്കുകയാണ് തന്‍റെ മകനെന്ന് പിതാവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.