Posted On
date_range Updated On
date_range സമൂഹമാധ്യമങ്ങളിലൂടെ യോഗിയെ അധിക്ഷേപിച്ച് ചിത്രം പ്രചരിപ്പിച്ചെന്ന്; 17കാരൻ അറസ്റ്റിൽ
ലഖ്നോ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച് 17കാരനെ അറസ്റ്റ് ചെയ്തു. സിൽഹരി ഗ്രാമത്തിലെ കൗമാരക്കാരനെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
17കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റി. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തെന്നാണ് പരാതി.
ക്രിമിനൽ -ഐ.ടി നിയമപ്രകാരം 17കാരനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ അറിയിച്ചു.
ഫെബ്രുവരി 10ന് യു.പിയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഏഴുഘട്ടങ്ങളായാണ് യു.പിയിൽ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബി.ജെ.പി സ്ഥാനാർഥിയായി ഗൊരഖ്പൂരിൽനിന്ന് മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.