Posted On
date_range Updated On
date_range കേല്ലറ് നടത്തിയ യുവാക്കൾക്കെതിരെ വെടിവെപ്പ്; ഒരു മരണം
ശ്രീനഗർ: കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ബീർവാഹ് പ്രദേശത്ത് കേല്ലറ് നടത്തിയ യുവാക്കൾക്കെതിരെ സുരക്ഷസേന നടത്തിയ വെടിവെപ്പിൽ 18കാരൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സൈന്യത്തിെൻറ രാഷ്ട്രീയ ൈറഫിൾസിനെതിരെ ഒരു സംഘം കല്ലേറു നടത്തിയതായി പൊലീസ് അറിയിച്ചു. അക്രമികളെ തുരത്താൻ സൈന്യം നടത്തിയ വെടിവെപ്പിലാണ് തൻവീർ അഹ്മദ് വാനി കൊല്ലപ്പെട്ടത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീർവാഹ് ടൗണിലും സമീപപ്രദേശങ്ങളിലും സംഘർഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.