സുഹൃത്ത് സ്വകാര്യ ഭാഗത്ത് എയർ കംപ്രഷർ തിരുകി കാറ്റടിച്ചു; ആന്തരികാവയവങ്ങൾ തകർന്ന് യുവാവിന് ദാരുണാന്ത്യം

പുണെ: സുഹൃത്ത് തമാശക്കായി എയർ കംപ്രഷർ സ്വകാര്യ ഭാഗത്ത് തിരുകി കാറ്റടിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങൾ തകർന്ന് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. ബന്ധുകൂടിയായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

16കാരനായ മോത്തിലാൽ ബാബുലാൽ സാഹുവാണ് മരിച്ചത്. 21കാരനായ ധീരജ്സിങ് എന്നയാളാണ് പിടിയിലായത്. ഇരുവരും മധ്യപ്രദേശിലെ ഉമാരിയ ജില്ലക്കാരാണ്. പുണെ ഹദാപ്സർ വ്യവസായ എസ്റ്റേറ്റിലെ ഫുഡ് പ്രൊസസ്സിങ് യൂണിറ്റിൽ വെച്ചാണ് സംഭവം നടന്നത്.

ഫുഡ് പ്രൊസസിങ് യൂനിറ്റിലെ ജീവനക്കാരനാണ് പിടിയിലായ ധീരജ്സിങ്. മരിച്ച മോത്തിലാലിന്‍റെ അമ്മാവനും ഇവിടെ ജോലിക്കാരനാണ്. പുണെയിൽ താമസിക്കുന്ന മോത്തിലാൽ ഇടക്കിടെ ഇവിടെ വരാറുണ്ടായിരുന്നു.

സുഹൃത്ത് എയർ കംപ്രഷർ തിരുകി കാറ്റടിച്ചതോടെ മോത്തിലാൽ ബോധരഹിതനായി വീണു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയവങ്ങൾ തകർന്ന് മരിക്കുകയായിരുന്നു. 

Tags:    
News Summary - Teen Dies After Kin Inserts Air Compressor in His Rectum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.