കോപ്പിയടി ആരോപിച്ച് ദലിത് വിദ്യാർഥിനിയെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച അധ്യാപിക അറസ്റ്റിൽ

ജാംഷഡ്പുർ: ഝാർഖണ്ഡിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് ദലിത് വിദ്യാർഥിനിയെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. തനിക്കേറ്റ ദുരനുഭവത്തിൽ മനംനൊന്ത് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഈസ്റ്റ് സിങ്ഭൂം ജില്ലയിൽ വെള്ളിയാഴ്ച നടന്ന സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. ഒമ്പതാം ക്ലാസ് പരീക്ഷയിൽ കുട്ടി കോപ്പിയടിച്ചെന്നും ​ഇതിനുപയോഗിച്ച പേപ്പറുകൾ വസ്ത്രത്തിനകത്ത് ഒളിപ്പിച്ചുവെന്നും പറഞ്ഞാണ് പരിശോധന നടത്തിയതത്രെ.

എതിർത്തിട്ടും തന്നെ അപമാനിച്ചുവെന്ന് വിദ്യാർഥിനി പൊലീസിന് മൊഴിനൽകിയിരുന്നു. പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Teacher held for forcing girl to remove dress during exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.