ടി.സി.എസ് കേസും അശോക് ഖരാതും: തിരക്കഥകൾ മാറ്റിമറിക്കുന്ന മാധ്യമ വിചാരണ

ദേ​ശീ​യ​ത​ല​ത്തി​ൽ ച​ർ​ച്ച​യാ​കു​ക​യും അ​തി​ലൊ​ന്ന് പെ​ട്ടെ​ന്ന് മു​ങ്ങി​പ്പോ​കു​ക​യും ചെ​യ്ത ര​ണ്ട് ലൈം​ഗി​ക ചൂ​ഷ​ണ കേ​സു​ക​ൾ മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ അ​ര​ങ്ങേ​റു​ക​യു​ണ്ടാ​യി. രാ​ഷ്ട്രീ​യ-​ഭ​ര​ണ ബ​ന്ധ​ങ്ങ​ളു​ള്ള നി​ര​വ​ധി വ​നി​ത​ക​ളെ ജ്യോ​തി​ഷ​ത്തി​ന്റെ പേ​രി​ൽ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യും അ​തി​ന്റെ​യെ​ല്ലാം വി​ഡി​യോ എ​ടു​ക്കു​ക​യും ചെ​യ്ത വി.​ഐ.​പി ജ്യോ​തി​ഷി അ​ശോ​ക് ഖ​രാ​തി​ന്റെ കേ​സാ​ണ് ഒ​ന്ന്. ഈ ​കേ​സ് പു​റ​ത്തു​വ​ന്ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​താ​ണ് ര​ണ്ടാം കേ​സ്. ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വി​സി​സി​ന്റെ (ടി.​സി.​എ​സ്) നാ​സി​ക് ബി.​പി.​ഒ​യി​ൽ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും മ​തം മാ​റാ​ൻ നി​ർ​ബ​ന്ധി​ച്ചു​വെ​ന്നും ആ​രോ​പി​ച്ച് ജീ​വ​ന​ക്കാ​രി ന​ൽ​കി​യ പ​രാ​തി​യും അ​തി​നെ​തു​ട​ർ​ന്ന് പ​ല ത​ല​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യും ചെ​യ്തി​രി​ക്കു​ന്നു. ഹി​ന്ദു​ത്വ ഹാ​ൻ​ഡി​ലു​ക​ൾ മു​ത​ൽ സം​ഘ് പ​രി​വാ​ർ അ​നു​കൂ​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ​വ​രെ ‘കോ​ർ​പ​റേ​റ്റ് ജി​ഹാ​ദ്’ എ​ന്ന പേ​രി​ട്ട് ഇ​തി​നെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നു​ള്ള ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണി​പ്പോ​ൾ.

ഇ​തോ​ടെ, കൃ​ത്യ​മാ​യ നി​ര​വ​ധി വി​ഡി​യോ തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്ന ജ്യോ​തി​ഷി അ​ശോ​ക് ഖ​രാ​ത് കേ​സ് നി​ശ്ശ​ബ്ദ​മാ​യി​രി​ക്കു​ന്നു. ടി.​സി.​എ​സ് കേ​സാ​ക​ട്ടെ, ഓ​രോ ദി​വ​സ​വും ഓ​രോ ക​ഥ​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ട് വ​ലു​താ​യി വ​രി​ക​യു​മാ​ണ്. ഇ​തി​ൽ പ​ല​തും ​അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളും ടി.​സി.​എ​സ് അ​ധി​കൃ​ത​രും ചി​ല​തെ​ല്ലാം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ത​ന്നെ​യും നി​ഷേ​ധി​ക്കു​ന്നു​വെ​ങ്കി​ലും, രാ​ജ്യ​ത്തെ പു​തി​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും ചെ​ല​വാ​കു​ന്ന വാ​ർ​ത്ത​യാ​യി ടി.​സി.​എ​സ് കേ​സ് പ​ട​രു​ക​യാ​ണ്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ എ​പ്സ്റ്റീ​ൻ ഫ​യ​ൽ

രാ​ഷ്ട്രീ​യ, ഉ​ദ്യോ​ഗ​സ്ഥ, വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള അ​ശോ​ക് ഖ​രാ​തി​ന്റെ വ​ല​യി​ൽ സം​സ്ഥാ​ന-​കേ​ന്ദ്ര ഭ​ര​ണ​രം​ഗ​ത്തെ പ​ല​രും ഉ​ൾ​പ്പെ​ട്ടു​വെ​ന്ന ന​ടു​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ, വി.​ഐ.​പി ജ്യോ​തി​ഷി​യു​ടെ ഏ​റ്റ​വും അ​ടു​ത്ത​യാ​ളാ​യ ഡോ. ​ജി​തേ​ന്ദ്ര ഷെ​ൽ​ക്കെ, അ​ഹ​ല്യ ന​ഗ​ർ സ​മൃ​ദ്ധി എ​ക്സ്പ്ര​സ്​​വേ​യി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​താ​ണ് ക​ണ്ട​ത്. ഇ​യാ​ളു​ടെ കാ​ർ ഒ​രു ട്രെ​യി​ല​റി​ന്റെ പി​ന്നി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് പൊ​ലീ​സ് ഭാ​ഷ്യം. അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ സം​ശ​യ​മു​ന്ന​യി​ച്ചും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന നേ​താ​വ് ശു​ഷ്‌​മാ അ​ന്താ​രെ​യും ശ​ര​ദ് പ​വാ​ർ പ​ക്ഷ എ​ൻ. സി.​പി നേ​താ​വ് രോ​ഹി​ത് പ​വാ​റും രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്നു.

ആ​ദ്യം ഉ​യ​ർ​ന്നു​വ​ന്ന​ത് അ​ശോ​ക് ഖ​രാ​ത് കേ​സാ​ണ്. മാ​ർ​ച്ച് 17ന് 27 ​കാ​രി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യി. പൂ​ജ, മ​ന്ത്ര​ങ്ങ​ളു​ടെ മ​റ​വി​ൽ നി​ര​വ​ധി സ്ത്രീ​ക​ൾ​ക്കു​നേ​രെ ഖ​രാ​ത് ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്റെ വി​ഡി​യോ​ക​ൾ ക​ണ്ടെ​ത്തി.

12 ഓ​ളം പ​രാ​തി​ക​ളാ​ണ് പി​ന്നീ​ട് 62കാ​ര​നാ​യ ഖ​രാ​ത്തി​ന് എ​തി​രെ ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ പ്ര​മു​ഖ​രു​മാ​യു​ള്ള ഖ​രാ​തി​ന്റെ അ​ടു​പ്പം പു​റ​ത്താ​യി. അവരു​മാ​യു​ള്ള ടെ​ലി​ഫോ​ൺ ബ​ന്ധ​ത്തി​ന്റെ രേ​ഖ​ക​ൾ അ​ഴി​മ​തി വി​രു​ദ്ധ ആ​ക്ടി​വി​സ്റ്റ് അ​ഞ്ജ​ലി ദാ​മാ​നി​യ പു​റ​ത്തു​വി​ട്ടു. രേ​ഖ​ക​ൾ ചോ​ർ​ന്ന​തി​നെ​തി​രെ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ബ​ലാ​ത്സം​ഗം, മ​ന്ത്ര​വാ​ദം, മ​നു​ഷ്യ​ക്കു​രു​തി, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഖ​രാ​ത് നേ​രി​ടു​ന്ന​ത്.

പ​ത്താം​ക്ലാ​സ് തോ​റ്റ് നാടു​വി​ട്ട​യാ​ൾ

പ​ത്താം​ത​ര​ത്തി​ൽ തോ​ൽ​ക്കു​ക​യും നാ​സി​ക്കി​ലെ ഗ്രാ​മ​ത്തി​ൽ ചെ​റു​മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത ല​ക്ഷ്മ​ൺ എ​ന്ന ബാ​ല​ൻ നാ​ടു​വി​ടു​ക​യും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം പ​ണ​ക്കാ​ര​ൻ അ​ശോ​ക് ഖ​രാ​താ​യി തി​രി​ച്ചെ​ത്തു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. നാ​സി​ക്ക​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സി​ൽ ഏ​ർ​പ്പെ​ട്ട ഖ​രാ​ത് അ​തി​നി​ട​യി​ൽ ന​ട​ത്തി​യ പ്ര​വ​ച​ന​ങ്ങ​ളി​ലൂ​ടെ ആ​ളു​ക​ളു​ടെ വി​ശ്വാ​സം നേ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഫ​ല​പ്ര​പ്‌​തി​യു​ള്ള ജ്യോ​തി​ഷി​യാ​യി ആ​ളു​ക​ളി​ൽ വി​ശ്വാ​സം നേ​ടി. രാ​ഷ്ട്രീ​യ, വ്യ​വ​സാ​യ, ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം ആ​ളു​ക​ളി​ലെ വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു.

പ്ര​മു​ഖ​രെ ഉ​ൾ​പ്പെ​ടു​ത്തി ശി​വ്നി​ക ട്ര​സ്റ്റ് രൂ​പ​വ​ത്ക​രി​ക്കു​ക​യും മി​ർ​ഗാ​വി​ൽ ഈ​ശ്വ​നേ​ശ്വ​ർ ക്ഷേ​ത്രം പ​ണി​യു​ക​യും ചെ​യ്തു. ഈ ​ട്ര​സ്റ്റി​ന്റെ മ​റ​വി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി 40 കോ​ടി​യി​ലേ​റെ മൂ​ല്യ​മു​ള്ള ഭൂ​മി​യും ഫാം ​ഹൗ​സു​ക​ളും ഫ്ലാ​റ്റു​ക​ളും അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പ്ര​സാ​ദ​മെ​ന്ന പേ​രി​ൽ സ്ത്രീ​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന​ത് അ​വ​രെ മ​യ​ക്കു​ന്ന മ​രു​ന്നാ​യി​രു​ന്നു​വ​ത്രെ. ദൃ​ശ്യം കാമറയിൽ പ​ക​ർ​ത്തി പി​ന്നീ​ട് അ​ത് ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ നേ​ടു​ന്ന​താ​ണ് രീ​തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും കേ​ന്ദ്ര​ത്തി​ലെ​യും ഭ​ര​ണ​പ​ക്ഷ പ്ര​മു​ഖ​രു​മാ​യു​ള്ള ഖ​രാ​തി​ന്റെ അ​ടു​പ്പം വി​വാ​ദ​മാ​വു​ക​യും ഫോ​ട്ടോ​ക​ൾ പു​റ​ത്തു​വ​രി​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര വ​നി​താ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​യും എ​ൻ.​സി.​പി നേ​താ​വു​മാ​യ രു​പാ​ലി ച​ക​ങ്ക​ർ​ക്ക് രാ​ജി​വെ​ക്കേ​ണ്ടി​വ​ന്നു. ഖ​രാ​തു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം തേ​ടി​യും ഖ​രാ​ത്തി​ന്റെ ജീ​വ​നി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചും പ്ര​തി​പ​ക്ഷം രം​ഗ​ത്തു​വ​ന്നി​രു​ന്നു. 

Tags:    
News Summary - TCS case and Ashok Kharat:The media trial that changes the script

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.