ചെന്നൈ: കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാലു ജില്ലകളിൽ ഇന്നുമുതൽ സമ്പൂർണ ലോക്ഡൗൺ. ഈ മാസം 31 വരെ അവശ്യ സേവനങ്ങൾക്ക് മാത്രമാകും അനുമതി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽേപ്പട്ട് തുടങ്ങിയ ജില്ലകളിലാണ് സമ്പൂർണ ലോക്ഡൗൺ.
പലചരക്ക്- പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഓട്ടോ-ടാക്സി സര്‍വീസുകൾ ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ് നല്‍കുന്നത് തുടരും. ചെന്നൈയില്‍ നിന്ന് വിമാന സര്‍വീസിനും തടസമില്ല.
തമിഴ്നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 50,000കടന്നു. 52,334 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 625. വ്യാഴാഴ്ച മാത്രം 49 മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 37,000കടന്നു.
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസിലും കോവിഡ് റിേപ്പാർട്ട് ചെയ്യുകയും പ്രൈവറ്റ് സെക്രട്ടറി മരിക്കുകയും ചെയ്തിരുന്നു. എടപ്പാടി പളനിസാമിയുടെ ഒാഫിസിലെ ഒമ്പതുപേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.