തമിഴക വെട്രി കഴകത്തിന്റെ മധുരയിലെ റാലി; വിജയ്ക്കെതിരെ തമിഴ്നാട് ഭരണ, പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനം

തമിഴ് നടൻ വിജയ് യുകെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വികെ) വ്യാഴാഴ്ച മധുരയിൽ നടന്ന സംസ്ഥാനതല സമ്മേളനത്തിനെതിരെ മറ്റു പാർട്ടികളായ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പിയുടെ നേതാക്കൾ രംഗത്ത്. സമ്മേളനത്തിൽ സംസ്ഥാന ഭരണത്തെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമ​ർശിച്ച വിജയ് ക്കെതിരെ ഭരണ​കക്ഷിയായ ഡി.എം.കെയുടെ മന്ത്രി കെ.എൻ. നെഹ്റു രംഗത്തെത്തുകയായിരുന്നു.

40 വ​ർഷമായി സജീവരാഷ്ട്രീയത്തിലുള്ള നേതാവിനെ വിമർശിക്കാൻ എന്തു യോഗ്യതയാണ് വിജയ് ക്കുളളതെന്ന് ചോദിക്കുകയുണ്ടായി. ഇന്നലെ രാഷ്ട്രീയത്തിൽ പൊട്ടിമുളച്ച ഇയാൾക്ക് തമിഴ്നാട്ടി​െല ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടിനൽകുമെന്നും അമ്പതോ നൂറോ പേരുള്ള ​സമ്മേളനത്തിൽ വിളിച്ചു എന്തും വിളിച്ചുപറയാമെന്നാണോ എന്നും നെഹ്റു അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തെപ്പറ്റി അറിവില്ലാത്ത വിജയ് യെ എങ്ങനെയാണ് കൂടെയുള്ളവർ വിശ്വസിക്കുക എന്നാണ്

എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി (ഇപിഎസ്) ആരോപിക്കുന്നത്. ടി.വി.കെ അംഗങ്ങൾക്ക് എങ്ങനെ അയാ​ളിൽ വിശ്വാസമർപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.എന്നെ ജനം തിരിച്ചറിയുന്നത് ജനങ്ങളോ​ട് നീതി പൂർവവും സത്യസന്ധമായി നന്മചെയ്യുന്നതുകൊണ്ടാണ് അല്ലാതെ കുറെ സിനിമയിൽ അഭിനയിച്ച് പണം വാരിക്കൂട്ടിയിട്ടല്ല. സിനിമയിൽ നിന്ന് വിരമിക്കാറായപ്പോൾ രാഷ്ട്രീയപ്പാർട്ടി തുടങ്ങിയവർക്ക് ഇതൊന്നുമറിയില്ല.

എ.ഐ.എ.ഡി.എം.കെ നിയമസഭാസാമാജികനായ ആർ.ബി. ഉദയകുമാറും വിജയ്ക്കെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊതുസമ്മേളനങ്ങളിൽ എന്താണ് സംസാരിക്കുന്നതെന്ന് തിരിച്ചറിയണമെന്നും ജനപിന്തുണക്കായി അവതാരപുരുഷനായി തമിഴ്നാട്ടിൽ അവതരിച്ചതാണെന്നുമുള്ള കഥക​ളൊന്നും ഇവിടെ നടപ്പാവില്ലെന്നും ജനം ഇത് തിരിച്ചറിയുമെന്നും പറഞ്ഞു.

മക്കൾ നീതി മയ്യം (എം.എൻ.എം) സ്ഥാപകനുമായ കമൽ ഹാസൻ, വിജയ് ഉയ​​ർത്തിയ ചോദ്യങ്ങ​െള കുറിച്ചും അതിൽ പരാമർശിച്ചിട്ടുള്ളവർ ആരാണെന്നും ആരെകുറിച്ചാ​െണന്നും ബോധ്യമുണ്ടെന്നും പറഞ്ഞു. എന്റെ പേര് പറഞ്ഞോ? ആരുടെയെങ്കിലും പേര് പറഞ്ഞോ? വിലാസമില്ലാത്ത ഒരു കത്തിന് എനിക്ക് മറുപടി നൽകാൻ കഴിയുമോ? അത് തെറ്റാണ്. അദ്ദേഹം എന്റെ സഹോദരനാണ്," കമൽ ഹാസൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിജയ്‌യുടെ പരാമർശത്തെ മുതിർന്ന ബി.ജെ.പി നേതാവ് ഡോ. തമിഴിസൈ സൗന്ദർരാജൻ അപലപിച്ചു. ലോകം മുഴുവൻ സ്നേഹിക്കുന്ന മാസ്റ്റർ പ്രധാനമന്ത്രിയെ മിസ്റ്റർ പ്രധാനമന്ത്രി എന്ന് വിളിച്ചതിൽ ഞാൻ അപലപിക്കുന്നു. സൈന്യത്തിൽ മുസ്‍ലിം സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു, ”അവർ പറഞ്ഞു. വിജയ്‌ക്ക് തെരഞ്ഞെടുപ്പുകളിൽ ഒരു മാറ്റവും വരുത്താൻ കഴിയില്ല. അദ്ദേഹം ഒരു മോശം സംഘാടകനാണ്. ഞങ്ങൾ അദ്ദേഹത്തെ ഗൗരവമായി എടുക്കുന്നില്ല,” അവർ കൂട്ടിച്ചേർത്തു.

വിജയ് യുടെ വിശ്വാസ്യതയെ മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ചോദ്യം ചെയ്തു. ജനപ്രീതി മാത്രം തെരഞ്ഞെടുപ്പ് വിജയമായി മാറില്ലെന്ന് വാദിച്ചു. തമിഴ്‌നാട്ടുകാരെ സംബന്ധിച്ചിടത്തോളം, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടും അവർക്ക് വലിയ ബഹുമാനമുണ്ട് അണ്ണാമലൈ പറഞ്ഞു.

വിജയ് യുകെ പുതിയ ആശയങ്ങൾ പറയട്ടെ. ഇക്കാണുന്നവരുടെ എണ്ണം വോട്ടുകളാവണമെങ്കിൽ വളരെ കഠിനാധ്വാനം ചെയ്യണം. വിജയ് എപ്പോഴാണ് ജനങ്ങൾക്കുവേണ്ടി സംസാരിച്ചത്? തന്റെ സിനിമകളിൽ ഒരു മത്സ്യത്തൊഴിലാളിയായി അഭിനയിച്ചിട്ടുണ്ട്, പക്ഷേ മുമ്പ് എപ്പോഴെങ്കിലും കച്ചത്തീവിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ? 2024 ൽ പ്രധാനമന്ത്രി മോദി അതിനെക്കുറിച്ച് സംസാരിച്ചു, കച്ചത്തീവ് വീണ്ടെടുക്കുന്നതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു.

ദേശീയ സംവാദങ്ങളിൽ ഏർപ്പെടാൻ ആവശ്യമായ വിഷയ പരിജ്ഞാനമില്ലാതെ വിജയ്  അതിനുവേണ്ടി പ്രസ്താവനകൾ നടത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെന്നാലി സിനിമയിലെ കമലിനെപ്പോലെയാണ് സ്റ്റാലിൻ. അവർക്ക് മോദിയെയും അമിത് ഷായെയും പേടിയാണ്, പാർലമെന്റിൽ പാസാക്കിയ ബില്ലുകളെ പേടിയാണ്, ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്, അഴിമതിക്കാരായ രാഷ്ട്രീയക്കാരെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള ബില്ലിനെ പേടിയാണ്. ഡി.എം.കെയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അണ്ണാമലൈ പറഞ്ഞു. 

Tags:    
News Summary - Tamil Nadu Vetri Kazhagam's rally in Madurai; Tamil Nadu government and opposition strongly criticize Vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.