പെണ്ണിനെപ്പോലെന്ന് പരിഹസിച്ചു; സഹപാഠിയെ വിദ്യാർഥി കുത്തിക്കൊന്നു

ചെന്നൈ: തന്റെ സ്ത്രൈണതയെ കളിയാക്കിയതിന് തമിഴ്നാട്ടിൽ വിദ്യാർഥി സഹപാഠിയെ കുത്തിക്കൊന്നു. പന്ത്രണ്ടാം ക്ലാസുകാരനാണ് പെണ്ണിനെപ്പോലെയെന്ന് പറഞ്ഞ് നിരന്തരം തന്നെ പരിഹസിച്ചിരുന്ന സഹപാഠിയെ കുത്തിക്കൊന്നത്. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടികളെപ്പോലെയെന്ന് പറഞ്ഞ് സഹപാഠി പരിഹസിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ് പറയുന്നു.

കളിയാക്കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് തുടര്‍ന്നതാണ് വൈരാഗ്യത്തിന് കാരണമായത്. സഹപാഠിയെ പാര്‍ട്ടിക്കെന്ന് പറഞ്ഞ് ക്ഷണിച്ച് സ്കൂളിനു സമീപം, ഹൈവേയില്‍വെച്ചാണ് കുത്തിക്കൊന്നത്. അരിവാളും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ ജുവൈനല്‍ ഹോമിലേക്ക് മാറ്റിയതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബോഡി ഷെയിമിങ് വിദ്യാർഥികളെ മാരകമായ വിഷാദം അടക്കമുള്ള രോഗാവസ്ഥകളിലേക്ക് തള്ളിവിടുമെന്ന് തമിഴ്നാട് ബാലാവകാശ കമീഷൻ അംഗം ഡോ. ശരണ്യ ജയകുമാർ പറഞ്ഞു. 

Tags:    
News Summary - Tamil Nadu Schoolboy Allegedly Murders Classmate Over Body Shaming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.