ചെെന്നെ: തമിഴ്നാട്ടിൽ കോവിഡിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് ഒരാൾ മരിച്ചു. ഇതാദ്യമായാണ് തമിഴ്നാട്ടിൽ ഡെൽറ്റ പ്ലസ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. മധുരയിലാണ് മരണം റിപ്പോർട്ട് ചെയ്തതെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യേഗസ്ഥർ പറഞ്ഞു. ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന മൂന്ന് രോഗികളിൽ രണ്ട് പേർ രോഗമുക്തി നേടിയെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി എ.എ സുബ്രമണ്യൻ അറിയിച്ചു.
ചെന്നൈയിലെ 32കാരിയായ നഴ്സും കാഞ്ചിപുരം സ്വദേശിയായ ഒരാളുമാണ് രോഗമുക്തി നേടിയത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ സ്രവം വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഡെൽറ്റ പ്ലസ് ബാധിച്ചുവെന്ന് കണ്ടെത്തിയത്. ഇയാളുമായി ബന്ധപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 20ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്. കേരള, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലും ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.