Posted On
date_range Updated On
date_range തമിഴ്നാട്ടിൽ വിദേശത്തുനിന്നും വന്ന 33 പേർക്കുകൂടി ഒമിക്രോൺ
ചെന്നൈ: തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 26 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 34 ആയി. ഇവരുമായി സമ്പര്‍ക്കത്തിലള്ളവരെ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യന് അറിയിച്ചു.
ചെന്നൈയിൽ നിന്നുള്ളവരിലാണ് 26 കേസുകൾ റിപ്പോർട്ട് ചെയ്തത്. സേലം-1, മധുരൈ-4, തിരുവണ്ണാമലൈ-2 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്നുള്ള കേസുകൾ.
ഒമിക്രോൺ പശ്ചാത്തലത്തിൽ പൊങ്കലിനോടനുബന്ധിച്ച് നടത്തുന്ന ജല്ലിക്കെട്ടിന് അനുമതി നൽകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.