തമിഴ്​നാട്ടിൽ വോട്ടിന്​ നോട്ട്​​; ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പിൽ തമിഴ്​നാട്ടിൽ വോട്ടിന്​ വൻതോതിൽ​ കാശ്​ നൽകിയത്​ വൻ അഴിമതിയാണെന്ന ഹരജി സ ുപ്രീംകോടതി പരിഗണിച്ചില്ല. ​തമിഴ്​നാട്ടിലെ തെരഞ്ഞെടുപ്പ്​ നടപടി പൂർത്തിയായ സാഹചര്യത്തിൽ ഹരജി പരിഗണി​േക്കണ്ടെന്നാണ്​ സുപ്രീംകോടതിയുടെ വാദം. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി​ അധ്യക്ഷനായ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​.

വോട്ടിന്​ നോട്ട്​ നൽകുന്നത്​ ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണെന്ന്​ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്ന്​ ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്​ ചീഫ്​ ജസ്​റ്റിസ്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ ഉപദേശം തേടിയിരുന്നു. തമിഴ്​നാട്ടിൽനിന്ന്​ മാത്രം 78.12 കോടി പിടികൂടിയതും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്​നാട്ടിലെയും പ​ുതുച്ചേരിയിലെയും 40 മണ്ഡലങ്ങൾക്ക്​ പുറമെ 70 മറ്റ്​ മണ്ഡലങ്ങളിലും വൻതോതിൽ പണം​ ചെലവിടുന്നതായി തെരഞ്ഞെടുപ്പ്​ കമീഷൻ നേര​േത്ത വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​

Tags:    
News Summary - Tamil Nadu- Note for Vote- Supreme Court- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.