കാവേരി വിധി: എ.​െഎ.എ.ഡി.എം.കെ അഴിമതിക്കാരെന്ന്​ ഡി.എം.കെ

ന്യൂഡൽഹി: കാവേരി നദീജല കരാർ സംബന്ധിച്ച്​ സുപ്രീംകോടതി വിധി പുറത്ത്​ വന്നതിന്​ പിന്നാലെ എ.​െഎ.എ.ഡി.എം.കെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ്​നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡി.എം.കെ. രാഷ്​ട്രീയ നേട്ടങ്ങൾക്കായി കാവേരി കേസിൽ എ.​െഎ.എ.ഡി.എം.കെ ഒത്തുകളിച്ചുവെന്ന ആരോപണമാണ്​ ഡി.എം.കെ ഉയർത്തുന്നത്​. അഴിമതിക്കാരാണ്​ എ.​െഎ.എ.ഡി.എം. കെ പാർട്ടിക്കാരെന്നും ഡി.എം.കെ ആരോപിക്കുന്നു.

തമിഴ്​നാടിനെ സംബന്ധിച്ചടുത്തോളം ഞെട്ടിപ്പിക്കുന്നതാണ്​ സുപ്രീംകോടതി വിധിയെന്ന്​ മുതിർന്ന ഡി.എം.കെ നേതാവ്​ ദുരൈ മുരുകൻ പറഞ്ഞു. തമിഴ്​നാട്​ 192 ഘനയടി വെള്ളമാണ്​ ആവശ്യപ്പെട്ടത്​. എന്നാൽ, ഇത്​ നൽകാൻ സുപ്രീംകോടതി തയാറായില്ലെന്നും ദുരൈ മുരുകൻ വ്യക്​തമാക്കി.


കാവേരി നദീ ജലവുമായി ബന്ധപ്പെട്ട കേസിൽ ​തമിഴ്​നാട്ടിന്​ നേരെയുണ്ടായത്​ നീതി നിഷേധമാണെന്ന്​ എ.​െഎ.എ.ഡി.എം.കെ നേതാവ്​ വി.മൈത്രേയൻ പ്രതികരിച്ചു. പൂർണമായ വിധി പുറത്ത്​ വന്നശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാവേരി മാനേജ്​മ​​െൻറ്​ ബോർഡ്​ രൂപീകരിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Tamil Nadu Leaders Express Shock, Call SC Cauvery Verdict an Injustice-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.