തമിഴകം തെരഞ്ഞെടുപ്പ് ചൂടിലേക്ക്

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ളം ചൂ​ടു​പി​ടി​ച്ചു. സം​സ്ഥാ​ന​ത്തെ 234 നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കും ഏ​പ്രി​ൽ 23നാ​ണ് വോ​ട്ടെ​ടു​പ്പ്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം മാ​ർ​ച്ച് 30ന് ​തു​ട​ങ്ങും. ഏ​പ്രി​ൽ ആ​റാ​ണ് അ​വ​സാ​ന തീ​യ​തി. ഡി.​എം.​കെ സ​ഖ്യം, അ​ണ്ണാ ഡി.​എം.​കെ-​ബി.​ജെ.​പി മു​ന്ന​ണി, ടി.​വി.​കെ, നാം ​ത​മി​ഴ​ർ ക​ക്ഷി എ​ന്നി​വ ത​മ്മി​ലു​ള്ള ച​തു​ഷ്കോ​ണ മ​ത്സ​ര​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഡി.​എം.​കെ 164 സീ​റ്റി​ലും അ​ണ്ണാ ഡി.​എം.​കെ 167 സീ​റ്റി​ലും സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​ട്ടു​ണ്ട്. ടി.​വി.​കെ​യും നാം ​ത​മി​ഴ​ർ ക​ക്ഷി​യും 234 സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. നാം ​ത​മി​ഴ​ർ ക​ക്ഷി​യു​ടെ 234 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 117 പേ​രും വ​നി​ത​ക​ളാ​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

മു​ഖ്യ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളെ​ല്ലാം നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി പ്ര​ക​ട​ന പ​ത്രി​ക​ക​ളും പു​റ​ത്തി​റ​ക്കി. 75,032 പോ​ളി​ങ് ബൂ​ത്തു​ക​ളി​ലാ​യി മൊ​ത്തം 5.67 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 2.8 കോ​ടി സ്ത്രീ​ക​ൾ. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി.​എം.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​തേ​ത​ര പു​രോ​ഗ​മ​ന മു​ന്ന​ണി 159 സീ​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ അ​ണ്ണാ ഡി.​എം.​കെ-​ബി.​ജെ.​പി സ​ഖ്യം 75 സീ​റ്റു​ക​ളാ​ണ് നേ​ടി​യ​ത്. ഇ​തി​ൽ 133 സീ​റ്റു​ക​ൾ ഡി.​എം.​കെ​യും 66 സീ​റ്റു​ക​ൾ അ​ണ്ണാ ഡി.​എം.​കെ​യും ത​നി​ച്ചു​നേ​ടി.

ത​മി​ഴ്നാ​ട് മു​സ്‍ലിം മു​ന്നേ​റ്റ ക​ഴ​ക​ത്തി​ന്റെ രാ​ഷ്ട്രീ​യ രൂ​പ​മാ​യ മ​നി​ത​നേ​യ മ​ക്ക​ൾ ക​ക്ഷി ഡി.​എം.​കെ സ​ഖ്യ​ത്തി​ലെ ഘ​ട​ക​ക​ക്ഷി​യാ​ണ്. ഇ​വ​ർ​ക്ക് അ​നു​വ​ദി​ച്ച നാ​ഗ​പ​ട്ട​ണം മ​ണ്ഡ​ല​ത്തി​ൽ പ്ര​ഫ. ജ​വ​ഹ​റു​ല്ല​യും മ​ണ​പാ​റ മ​ണ്ഡ​ല​ത്തി​ൽ അ​ബ്ദു​ൽ സ​മ​ദും മ​ത്സ​രി​ക്കും. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്റ്റാ​ലി​നെ കൊ​ള​ത്തൂ​രി​ൽ നേ​രി​ട്ട അ​ണ്ണാ ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി ആ​ദി രാ​ജാ​റാം ഇ​ത്ത​വ​ണ ചേ​പ്പാ​ക്ക​ത്ത് സ്റ്റാ​ലി​ന്റെ മ​ക​ൻ ഉ​ദ​യ്നി​ധി​യെ​യാ​ണ് നേ​രി​ടു​ന്ന​ത്. ​െകാ​ള​ത്തൂ​രി​ൽ ഇ​ത്ത​വ​ണ സ്റ്റാ​ലി​നെ നേ​രി​ടു​ന്ന അ​ണ്ണാ ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി സ​ന്താ​ന കൃ​ഷ്ണ​നാ​ണ്. ഡോ. ​കൃ​ഷ്ണ​സാ​മി ന​യി​ക്കു​ന്ന പു​തി​യ ത​മി​ഴ​കം ക​ക്ഷി ഒ​റ്റ​ക്ക് മ​ത്സ​രി​ക്കും. ഡി.​എം.​കെ പ​ട്ടി​ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള സ്ഥാ​നാ​ർ​ഥി പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ന്ത്രി​യു​മാ​യ ദു​രൈ​മു​രു​ക​നാ​ണ് (87).

ന​ടി​യും ബി.​ജെ.​പി നേ​താ​വു​മാ​യ ഖു​ശ്ബു​വി​ന്റെ ഭ​ർ​ത്താ​വും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സി. ​സു​ന്ദ​റാ​ണ് മ​ധു​ര മ​ധ്യ മ​ണ്ഡ​ല​ത്തി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി. കൊ​ല്ല​പ്പെ​ട്ട ത​മി​ഴ്നാ​ട് ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി (ബി.​എ​സ്.​പി) നേ​താ​വ് ആം​സ്ട്രോ​ങ്ങി​ന്റെ ഭാ​ര്യ പൊ​ർ​ക്കൊ​ടി ചെ​ന്നൈ തി​രു​വി​ക്കാ ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ അ​ണ്ണാ ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. 

വിജയ് രണ്ടിടത്ത് ജനവിധി തേടും 

234 സീ​റ്റു​ക​ളി​ലേ​ക്കും ടി.​വി.​കെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ചെ​ന്നൈ: ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി.​വി.​കെ) അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ് ര​ണ്ട് സീ​റ്റു​ക​ളി​ൽ ജ​ന​വി​ധി തേ​ടും. ഹ​ർ​ഷാ​ര​വ​ങ്ങ​ൾ​ക്കി​ടെ ‘സി. ​ജോ​സ​ഫ് വി​ജ​യ്’ എ​ന്ന പേ​രി​ലാ​ണ് വി​ജ​യ് ത​ന്റെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. പെ​ര​മ്പൂ​ർ, തി​രു​ച്ചി ഈ​സ്റ്റ് എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വി​ജ​യ് മ​ത്സ​രി​ക്കു​ന്ന​ത്. ത​നി​ച്ച് മ​ത്സ​രി​ക്കു​ന്ന ടി.​വി.​കെ സം​സ്ഥാ​ന​ത്തെ 234 സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​. ഇ​തി​ൽ 24 പേ​ർ വ​നി​ത​ക​ളാ​ണ്.

ടി.​വി.​കെ​യും ഡി.​എം.​കെ​യും ത​മ്മി​ലാ​ണ് മു​ഖ്യ മ​ത്സ​ര​മെ​ന്ന് വി​ജ​യ് പ​റ​ഞ്ഞു. കീ​റി​യ തു​ണി ത​യ്ച്ചു​വെ​ച്ച പോ​ലെ​യാ​ണ് ഡി.​എം.​കെ സ​ഖ്യം. സാ​ധാ​ര​ണ ജ​ന​ങ്ങ​ളും അ​ധി​കാ​ര​ത്തി​ന്റെ മ​ത്തു​പി​ടി​ച്ച കു​ടും​ബ​ത്തി​ന്റെ കീ​ഴി​ലു​ള്ള അ​ടി​മ​ക​ളും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണി​ത്. ടി.​വി.​കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​ത് ത​നി​ക്ക് ചെ​യ്യു​ന്ന​തു​പോ​ലെ ക​രു​തി മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളെ​യും വി​ജ​യി​പ്പി​ക്ക​ണമെന്നും വി​ജ​യ് അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Tamil Nadu enters election heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.