കോവിഡ്: തമിഴ്​നാട്ടിൽ മരിച്ചവരുടെ പ്രതിദിന കണക്കിൽ റെക്കോഡ്​ വർധനവ്​

ചെന്നൈ: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ പ്രതിദിന കണക്കിൽ റെക്കോഡ്​ വർധനവ്​. 24 മണിക്കൂറിനിടെ ചികിൽസയിൽ കഴിഞ്ഞിരുന്ന 97 പേരാണ്​ മരിച്ചത്​. ഇതോടെ മൊത്തം മരണസംഖ്യ 3,838 ആയി ഉയർന്നു. ചെന്നൈയിൽ മാത്രം മരിച്ചത്​ 2,092 പേരാണ്.
 
24 മണിക്കൂറിനിടെ 61,202 സാമ്പിളുകൾ പരിശോധിച്ചതിൽ 5,864 പേർക്കാണ്​ പുതുതായി രോഗബാധ കണ്ടെത്തിയത്​. ഇതിൽ കേരളത്തിൽനിന്നെത്തിയ ഒരാളും ഉൾപ്പെടും. സംസ്​ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,39,978. ഇതുവരെ 25,97,862 സാമ്പിളുകൾ പരിശോധിച്ചു. ചെന്നൈയിൽ മാത്രം 24 മണിക്കൂറിനിടെ 1,175 പേർക്ക്​ രോഗബാധ ഉണ്ടായി. നഗരത്തിൽ മൊത്തം രോഗബാധിതരുടെ എണ്ണം 98,767 ആയി. 

വ്യാഴാഴ്​ച  സംസ്​ഥാനത്തെ വിവിധ ആശുപത്രികളിൽനിന്ന്​ 5,295 പേർ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,78,178 ആണ്​. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 57,962. രോഗം പടരുന്നത്​ നിയന്ത്രണവിധേയമാകാത്തതിനാൽ ആഗസ്​റ്റ്​ 31 വരെ ലോക്ക്​​ഡൗൺ നീട്ടി തമിഴ്​നാട്​ സർക്കാർ ഉത്തരവിറക്കി. 

Tags:    
News Summary - Tamil Nadu Coronavirus; Lockdown extended till August 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.