ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വെള്ളിയാഴ്ച അധികാരമേറ്റയുടന്‍ എം.കെ സ്റ്റാലിന്‍ ജനപ്രിയ ഉത്തരവുകളില്‍ ഒപ്പുവെച്ചത് പിതാവും മുന്‍മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ഫൗണ്ടെയ്ന്‍ പേന ഉപയോഗിച്ച്. വാലിറ്റി 69 എന്ന പേന ഉപയോഗിച്ചാണ് ആദ്യത്തെ അഞ്ച് ഉത്തരവുകള്‍ ഒപ്പുവെച്ചത്.
മാത്രമല്ല, സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡി.എം.കെ സ്ഥാപകരിലൊരാളായ സി.എന്‍ അണ്ണാദുരൈയുടെ ചിത്രവും കരുണാനിധിയുടെ ചിത്രത്തിനൊപ്പം വെച്ചിരുന്നു.
അര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ക്ക് കോവിഡ് കാല ആശ്വാസമായി 4000 രൂപ, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായവര്‍ക്ക് സ്വകാര്യ ആശുപത്രിയിലും സൗജന്യ കോവിഡ് ചികിത്സ, സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസില്‍ സൗജന്യ യാത്ര, പാലിന് വില കുറക്കല്‍ തുടങ്ങിയ ഉത്തരവുകളിലാണ് സ്റ്റാലിന്‍ ഒപ്പുവെച്ചിരുന്നത്. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിിലെ വാഗ്ദാനങ്ങളായിരുന്നു ഇവ.
സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയതാകട്ടെ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവരുടെ സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു. 10 വര്‍ഷത്തിന് ശേഷമാണ് ഡി.എം.കെ തമിഴ്‌നാട്ടില്‍ അധികാരമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.