കോവിഡ്​ വാക്​സിനേഷനിൽ തമിഴ്​നാട്​ പിന്നിലെന്ന്​ റിപ്പോർട്ട്​

ചെന്നൈ: കോവിഡ്​ വാക്​സിനേഷനിൽ തമിഴ്​നാട്​ വള​രെ പിന്നിലെന്ന്​ റിപ്പോർട്ട്​. സംസ്ഥാന ജനസംഖ്യയുടെ ഒമ്പത് ശതമാനത്തിന്​ മാത്രമാണ്​ ഇതുവരെ വാക്​സിനേഷൻ നൽകിയിട്ടുള്ളുവെന്ന്​ സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

വാക്​സിനേഷനിൽ ഏറ്റവും പിറകിലുള്ള അഞ്ച്​ സംസ്ഥാനങ്ങളിലൊന്നാണ്​ തമിഴ്​നാട്​ എന്ന്​ കണക്കുകൾ പറയുന്നു. ഉത്തർപ്രദേശ്, അസം, ബീഹാർ, ജാർഖണ്ഡ് എന്നിവയാണ്​ അവസാനപട്ടികയിലുള്ള മറ്റു സംസ്ഥാനങ്ങൾ.

ഏഴ്​ കോടി ജനസംഖ്യയുള്ള തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ 9 ശതമാനം മാത്രമാണ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. ജനങ്ങൾ വാക്​സിനോട്​ താൽപര്യം കാണിക്കാത്തതാണ്​ സംസ്ഥാനം പിന്നിലാകാൻ കാരണമെന്നാണ്​​ ആരോഗ്യവകുപ്പ്​ ഉന്നയിക്കുന്ന വാദം. നിരന്തര കാമ്പയിനിലൂടെ നില മെച്ചപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന്​ സംസ്ഥാനം വിശദീകരിക്കുന്നു.

ജനസംഖ്യാനുപാതം പരിഗണിച്ചല്ല കേന്ദ്രം വാക്​സിൻ വിതരണം ചെയ്​തത്​.അതുമൂലം അർഹമായ വാക്​സിൻ ലഭിക്കാത്തതിനെ തുടർന്നുണ്ടായ വാക്​സിൻ ക്ഷാമവും തമിഴ്​നാടിനെ ബാധിച്ചിട്ടുണ്ടെന്ന്​ അധികൃതർ പറയുന്നു. സംസ്ഥാനത്തെ 37 ജില്ലകളിൽ 36 ഇടത്തും വാക്സിൻ ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ്​​ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Tamil Nadu among bottom five states in vaccination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.