ശശികലയും കുടുംബവും അണ്ണാ ഡി.എം.കെയിൽ നിന്ന്​ പുറത്ത്​

ചെന്നൈ: അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലയെയും ഉപ നേതാവ് ദിനകരനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമെടുത്തത്. പാർട്ടിയെ ഒരു കുടുംബത്തിന് കീഴിൽ കെട്ടില്ലെന്ന് അണ്ണാ ഡി.എം.കെ മന്ത്രി ജയകുമാർ പറഞ്ഞു.

ഇരുവരെയും പാർട്ടി പദവികളിൽ നിന്ന് നീക്കും. കുടുംബ വാഴ്ചക്കെതിരെ അണികളുടെ താൽപര്യം സംരക്ഷിക്കും. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ആഗ്രഹം നടപ്പാക്കുമെന്നും  മുൻ മുഖ്യമന്ത്രി ഒ.പിഎസുമായി ചർച്ചക്ക് തയ്യാറാണെന്നും ജയകുമാർ വ്യക്തമാക്കി. അതേസമയം അണ്ണാ ഡി.എം.കെയുമായി ചർച്ച നടത്താൻ പന്നീർശെൽവം ചെന്നൈയിലെത്തിയതായാണ് വിവരം. 

Tags:    
News Summary - Tamil Nadu: Acceptable leadership, not merger of Sasikala-OPS factions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.