ന്യൂഡൽഹി: അഫ്ഗാൻ വിദ്യാർഥികൾക്കും രോഗികൾക്കും ബിസിനസുകാർക്കും വിസ അനുവദിക്കണമെന്ന് ഇന്ത്യയോട് താലിബാൻ. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി ദുബൈയിൽ നടന്ന കൂടിക്കാഴ്ചക്കിടെയാണ് അഫ്ഗാൻ ആക്ടിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇക്കാര്യം പറഞ്ഞത്. അഫ്ഗാൻ വിദേശകാര്യ മന്ത്രാലയ ഉപ വക്താവ് ഹാഫിസ് സിയ അഹ്മദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇക്കാര്യത്തിൽ ഇന്ത്യ അനുകൂല നിലപാട് പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് കാരണങ്ങളാണ് ഇക്കാര്യത്തിൽ ഇന്ത്യ ചൂണ്ടിക്കാട്ടിയത്. താലിബാൻ സർക്കാറിനെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കാത്തതാണ് ആദ്യ വിഷയം. വിസ അപേക്ഷകരിൽ ഇന്ത്യക്ക് സുരക്ഷ ഭീഷണി ഉയർത്തുന്നവരുണ്ടാകാമെന്ന് ഇന്ത്യൻ സുരക്ഷ, രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയതാണ് മറ്റൊന്ന്.
കാബൂളിലെ ഇന്ത്യൻ എംബസിയിലോ അഫ്ഗാനിസ്താനിലെ ഫങ്ഷനൽ കോൺസുലേറ്റുകളിലോ ഇന്ത്യൻ വിസ വിഭാഗമില്ലാത്ത പ്രശ്നവും ഇന്ത്യ ചൂണ്ടിക്കാട്ടി. അതേസമയം, വിസ അനുവദിക്കുന്നവരുടെ പരിശോധന ഉറപ്പാക്കുമെന്ന് താലിബാൻ അറിയിച്ചു. 2021 ആഗസ്റ്റിൽ രാജ്യം താലിബാൻ ഏറ്റെടുത്തശേഷം അഫ്ഗാനികൾക്ക് വിസ നൽകുന്നതിൽ വളരെ കർശന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.