താജ്മഹലിന് ബോംബ് ഭീഷണി

ആ​ഗ്ര: താ​ജ്മ​ഹ​ലി​ന് ബോം​ബ് ഭീ​ഷ​ണി. ഇ​ന്ന് രാ​വി​ലെ 10.30നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. താ​ജ്മ​ഹ​ലി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശം പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ലാ​ണ് ല​ഭി​ച്ച​ത്. അജ്ഞാതനായ വ്യക്തി താജ്മഹൽ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പൊട്ടുമെന്നും അറിയിക്കുകയായിരുന്നു.

ഉ​ട​ൻ ത​ന്നെ ഇ​ക്കാ​ര്യം പൊ​ലീ​സ് താ​ജ്മ​ഹ​ലി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​ച്ചു. സ​ന്ദ​ർ​ശ​ക​രെ മു​ഴു​വ​ൻ പു​റ​ത്തി​റി​ക്കി പരിശോധന നടത്തുകയാണ്. താ​ജ്മ​ഹ​ൽ തൽക്കാലത്തേക്ക് അ​ട​ച്ചു. പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തു​വ​രെ സ്ഫോ​ട​ക വ​സ്തു​ക​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ബോംബ് ഭീഷണി വ്യാജമാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഫിറോസാബാദിൽ നിന്നാണ് ഫോൺസന്ദേശം വന്നതെന്നും വിളിച്ചയാളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Taj Mahal temporarily shut as Uttar Pradesh Police receives bomb threat call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.