അക്കൗണ്ട്​ വിവരങ്ങൾ പങ്കുവെക്കൽ; 11 ഇന്ത്യക്കാർക്ക്​ സ്വിറ്റ്​സർലാൻഡിൻെറ നോട്ടീസ്​

ന്യൂഡൽഹി: അക്കൗണ്ട്​ വിവരങ്ങൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട്​ 11 ഇന്ത്യക്കാർക്ക്​ സ്വിറ്റ്​സർലാൻഡ്​ സർക ്കാർ നോട്ടീസയച്ചു. ഇന്ത്യയുമായി അക്കൗണ്ട്​ വിവരങ്ങൾ പങ്കു​െവക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്ന് ​ ആവശ്യപ്പെട്ടാണ്​ നോട്ടീസ്​. മാർച്ചിന്​ ശേഷം ഇതേകാര്യം ഉന്നയിച്ച്​ 25 തവണയെങ്കിലും സ്വിറ്റ്​സർലൻഡ്​ സർക്കാർ ഇന്ത്യൻ പൗരൻമാർക്ക്​ നോട്ടീസയിച്ചിട്ടുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

സ്വിറ്റസർലാൻഡിൻെറ നികുതി വകുപ്പാണ്​ നോട്ടീസുകൾ അയച്ചിരിക്കുന്നത്​. സ്വിറ്റ്​സർലാൻഡിലെ ബാങ്കുകളിലെ ഇന്ത്യക്കാരുടെ അക്കൗണ്ട്​ വിവരങ്ങൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ രാജ്യം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിൻെറ ഭാഗമായാണ്​ ഇപ്പോൾ അക്കൗണ്ട്​ ഉടമകൾക്ക്​ നോട്ടീസ്​ നൽകിയിരിക്കുന്നത്​. ഇന്ത്യക്ക്​ പുറമേ മറ്റ്​ ചില രാജ്യങ്ങളിലെ പൗരൻമാരുടെ വിവരങ്ങളും സ്വിസ്​ സർക്കാർ അതാത്​ രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്ക്​ നൽകും. എന്നാൽ, മറ്റ്​ രാജ്യങ്ങളിലെ പൗരൻമാർക്ക്​ ഇത്തരത്തിൽ നോട്ടീസ്​ അയച്ചിട്ടില്ലെന്നാണ്​ പുറത്ത്​ വരുന്ന വാർത്തകൾ.

അക്കൗണ്ട്​ വിവരങ്ങൾ പങ്കുവെക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ 30 ദിവസത്തിനകം അത്​ അറിയിക്കണമെന്നാണ്​ സ്വിറ്റസ്​ർലാൻഡ്​ സർക്കാർ അറിയിച്ചിരിക്കുന്നത്​. എന്നാൽ, ആർക്കൊക്കെയാണ്​ നോട്ടീസ്​ അയച്ചിരിക്കുന്നത്​ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല.

Tags:    
News Summary - Switzerland notifies 11 Indians on sharing Bank A/C-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.