ന്യൂഡൽഹി: വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്ത ഉപഭോക്താവിന് നോൺ വെജിറ്റേറിയൻ വിഭവം സഹിതം ഓർഡർ ഡെലിവറി ചെയ്ത ഡെലിവറി ആപ്പായ സ്വിഗ്ഗിക്കെതിരെ ശക്തമായ വിമർശനം. ബില്ലിൽ എല്ലാ വിഭവവും വെജിറ്റേറിയൻ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന്‍റെ കൂടെ ഒരു പാക്കറ്റ് ചിക്കൻ കൂടി ഡെലിവറി ചെയ്തതായാണ് എക്സിൽ മുംബൈ റെയിൻസ് എന്ന അക്കൗണ്ടുടമ പറഞ്ഞത്.
സ്വിഗ്ഗിയുടെ കസ്റ്റമർ സർവീസ് സെന്‍ററുമായുള്ള ചാറ്റും ഇയാൾ പുറത്തു വിട്ടിട്ടുണ്ട്. എന്നാൽ സ്വിഗ്ഗി റീഫണ്ട് നൽകാനോ ഓർഡർ മാറ്റി നൽകാനോ തയ്യാറായില്ല. 6-8 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണ് സ്വിഗ്ഗി പറഞ്ഞിരിക്കുന്നത്. കസ്റ്റമർ സർവ്വീസ് ചാർജ് ഈടാക്കുന്ന സ്വിഗ്ഗി നിർബന്ധമായും ഉപഭോക്താക്കളുടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. സമാനമായ അനുഭവങ്ങൾ പങ്കുവച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തു വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.