സ്വാമി ചിന്മയാനന്ദക്കെതിരായ പീഡനപരാതി: പെണ്‍കുട്ടിയെ ഡൽഹിയിൽ കണ്ടതായി പൊലീസ്​

ലഖ്​നോ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദക്കെതിരെ ലൈംഗിക പരാതി നല്‍കി നിയമ വിദ് യാർഥിയെ ആൺസുഹൃത്തിനൊപ്പം ഡൽഹിയിൽ കണ്ടതായി പൊലീസ്​. പീഡനപരാതി പുറത്തുവിട്ടതിനെ തുടർന്ന്​ പെണ്‍കുട്ടിയെ കാ ണാനില്ലെന്ന്​ പിതാവ്​ പൊലീസിൽ പരാതി നൽകിയിരുന്നു. ഡൽഹിയിലെ ഹോട്ടലിൽ പെൺകുട്ടിയെ കണ്ടതായി പൊലീസ്​ അറിയിച് ചു. എന്നാൽ ഇവരെ പിടികൂടാൻ പൊലീസിന്​ കഴിഞ്ഞിട്ടില്ല.

ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവര ും ഡൽഹിയിലെത്തിയെന്ന് പൊലീസിന് വ്യക്തമായത്. സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നും ഇരുവരും ദ്വാരകയിലെ ഹോട്ടലില്‍ താമസിച്ചതായി കണ്ടെത്തി. ആഗസ്​റ്റ്​ 24ലെ സി.സി ടിവി ദൃശ്യങ്ങളിലാണ്​ ഇവരുള്ളത്​. ഇരുവരും ഹോട്ടലില്‍ തിരിച്ചറിയല്‍ രേഖയായി നല്‍കിയ ആധാര്‍ കാര്‍ഡ് പൊലീസ് കണ്ടെടുത്തു. എന്നാൽ ആഗസ്​റ്റ്​ 25 ന്​ തന്നെ ഇവർ ഹോട്ടലിൽ നിന്നും മറ്റെരു സ്ഥലത്തേക്ക്​ മാറിയിട്ടുണ്ട്​. ഡൽഹിയിൽ തന്നെയാണ്​ പെൺകുട്ടിയും യുവാവും തങ്ങുന്നതെന്നാണ്​ പൊലീസ്​ നിഗമനം.

പീഡിപ്പിച്ചെന്ന്​ യുവതി പറയുന്ന വിഡിയോയും തെളിവുകളും സോഷ്യൽമീഡയിലൂടെ പുറത്തുവിടാതിരിക്കാൻ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് അഞ്​ജാതൻ സ്വാമി ചിന്മായനന്ദിനെ വിളിച്ചിരുന്നു. ഇയാളോടൊപ്പമാണ്​ യുവതിയുള്ളതെന്നാണ്​ പൊലീസ്​ പറയുന്നത്​. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ സ്വദേശികളാണ് പെണ്‍കുട്ടിയും യുവാവും.

ഷാജഹാന്‍പുരില്‍ സ്വാമി ചിന്മയാനന്ദ ഡയറക്​ടറായ സ്ഥാപനത്തിലെ എല്‍.എല്‍.എം വിദ്യാർഥിനിയാണ് താനുൾപ്പെ​ടെ നിരവധി പെൺകുട്ടികളെ സ്വാമി പീഡിപ്പിച്ചെന്ന് ആരോപിച്ച്​ ഫേസ്​ബുക്കിലൂടെ വീഡിയോ പുറത്ത് വിട്ടത്​. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരോട് സഹായാഭ്യാര്‍ത്ഥനയും പെണ്‍കുട്ടി നടത്തിയിരുന്നു. പരാതിയെ തുടർന്ന്​ ആഗസ്​റ്റ്​ 24ന്​ പെൺകുട്ടിയെ കാണാതാവുകയും ചെയ്​തു. പെണ്‍കുട്ടിയുടെ പിതാവി​​​െൻറ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

കഴിഞ്ഞ ദിവസം പൊലീസ്​ 72 കാരനായ സ്വാമിക്കെതിരെ കൊലപാതക ഉദ്ദേശത്തോടെ തട്ടികൊണ്ടുപോകൽ എന്ന കുറ്റം ചുമത്തി എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിരുന്നു. പീഡനാരോപണം തെളിയാത്തതിനാൽ കേസ്​ എടുത്തിട്ടില്ല.

Tags:    
News Summary - Swami Chinmayanand sexual abuse case - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.