പ്രജ്ഞ സിങ്​ ഠാക്കൂറിന്​ വിഷപദാർഥം അടങ്ങിയ ഭീഷണിക്കത്ത്​​; പൊലീസ്​ കേസെടുത്തു

ഭോപ്പാൽ: ബി.ജെ.പി എം.പി പ്രഞ്​ജ സിങ്​ ഠാക്കൂറിന്​ ഭീഷണിക്കത്തുകൾ​ ലഭിച്ചതായി പരാതി. അപകടകരമായ കെമിക്കലുകൾ അട ങ്ങിയ കവറിലാണ്​ കത്ത്​ അയച്ചിരുക്കുന്നത്​. ഉർദുവിലാണ്​ കത്ത്​ എഴുതിയിരുന്നത്​. സംഭവത്തെ തുടർന്ന്​ പ്രജ്ഞ സിങ ്ങി​​​െൻറ പരാതിയിൽ പൊലീസ്​ കേസെടുത്തു.

കവറിലുള്ള പൊടി കൈയ്യിലായതോടെ ചൊറിച്ചിൽ അനുഭവപ്പെട്ടതായി എം.പിയുടെ സഹായി പറഞ്ഞു. ഈ കെമിക്കൽ പരിശോധിക്കുന്നതിനായി പൊലീസ്​ ഫോറൻസിക്​ സയൻസ്​ ലബോർട്ടറിയിലേക്ക്​ അയച്ചു.

കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തരമന്ത്രി അമിത്​ ഷാ, ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ, പ്രജ്ഞ സിങ്​ എന്നിവരുടെ ചിത്രങ്ങളുണ്ട്​. ഈ ചിത്രങ്ങൾ മുകളിൽ ചുവന്ന​ മഷികൊണ്ട്​ ​േക്ലാസ്​ ചിഹ്നം വരച്ചിട്ടുണ്ട്​.

തനിക്ക്​ നേരത്തെയും ഭീഷണികത്തുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പൊലീസ്​ കേസെടുത്തില്ലെന്നും പ്രജ്ഞ സിങ്​ പറഞ്ഞു. രാസപദാർഥങ്ങളടങ്ങിയ കവർ അയച്ചത്​ തന്നെ അപകടപ്പെടുത്താണ്​. ഇതിന്​ പിന്നിൽ ദേശവിരുദ്ധരുടെ ഗൂഢാലോചനയുണ്ടെന്നും പ്രജ്ഞ സിങ്​ ഠാക്കുർ ആരോപിച്ചു.

Tags:    
News Summary - Suspicious letter, powder sent to BJP MP Pragya Thakur's house - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.