സംഭവസ്ഥലം അന്വേഷണസംഘം പരിശോധിക്കുന്നു

അമൃത്സറിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു; ഖലിസ്താൻ ഭീകരവാദി എന്ന് സംശയം

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്ക്. ഖലിസ്താൻ ഭീകരവാദി എന്ന് പൊലീസ് സംശയിക്കുന്നയാളാണ് കൊല്ലപ്പെട്ടത്.നൗഷേര ഗ്രാമത്തിന് സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. സ്‌ഫോടനത്തിൽ ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അശ്രദ്ധമായി കൈകാര്യം ചെയ്തതാകാം സ്ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

നിരോധിത ഭീകരസംഘടനയായ ബബർ ഖൽസയിൽ അംഗമായ വ്യക്തിയാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമാക്കി. വലിയ ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനം നടന്ന പ്രദേശം പൂർണമായി അടച്ചു. സംഭവത്തെ തുടർന്ന് അതീവ ജാഗ്രതയിലാണ് അമൃത്സർ. 

Tags:    
News Summary - Suspected Khalistani terrorist killed in blast in Amritsar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.