ബൾഗേറിയ, മൊറോകോ, സ്​പെയിൻ സന്ദർശനത്തിനൊരുങ്ങി​ സുഷമ സ്വരാജ്​

ന്യൂഡൽഹി: നാലു ദിവസം നീണ്ടു നിൽക്കുന്ന ബൾഗേറിയ, മൊറോകോ, സ്​പെയിൻ സന്ദർശനത്തിനായി​ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​ ശനിയാഴ്​ച യാത്ര തിരിക്കും. ഇൗ മൂന്ന്​ രാജ്യങ്ങളുമായുമുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദ ർശനത്തി​​​െൻറ​ ലക്ഷ്യം.

ആദ്യം ബൾഗേറിയയിലേക്കാണ്​ യാത്ര തിരിക്കുന്നത്​. കഴിഞ്ഞ വർഷം സെപ്​തംബറിൽ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ നടത്തിയ ബൾഗേറിയ സന്ദർശനത്തി​​​െൻറ തുടർച്ചയായാണ്​ സുഷമ സ്വരാജ്​ ബൾഗേറിയ സന്ദർശിക്കുന്നതെന്ന്​ വിദേശകാര്യ മന്ത്രാലയം വക്താവ്​ രവീഷ്​ കുമാർ പറഞ്ഞു. ബൾഗേറിയൻ വിദേശകാര്യമന്ത്രിയുമായി സുഷമ സ്വരാജ്​ ചർച്ച നടത്തും. ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ആദ്യ ബൾഗേറിയ സന്ദർശനമാണ്​ നടക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​

17,18 തീയതികളിൽ മന്ത്രി മൊറോകോ സന്ദർശിക്കും. മൊറോ​കൊ വിദേശകാര്യമന്ത്രി നാസർ ബൗറിറ്റയുമായി കൂടിക്കാഴ്​ച നടത്തും. ഭീകരവാദ വഷയങ്ങൾശെകതിരെയടക്കം മൂന്ന്​ ധാരണാപത്രങ്ങൾ ഒപ്പിടാനും പദ്ധതിയുണ്ട്​. തുടർന്ന്​ റബാറ്റിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഏറ്റവും അവസാനമായി 18,19 തീയതികളിൽ സുഷമ സ്വരാജ്​ സ്​പെയിൻ സന്ദർശിക്കും. സ്​പെയിൻ വിദേശകാര്യ മന്ത്രി ജോസഫ്​ ബോറെല്ലുമായി കൂടിക്കാഴ്​ച നടത്തും.

Tags:    
News Summary - sushama swaraj to embark on four day visit bulgaria, morocco, spain -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.