അഹ്മദാബാദ്: നോട്ടുനിരോധന പ്രതിഷേധത്തിെൻറ ഭാഗമായുള്ള കരിദിനാചരണത്തിൽ കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയും. ഗുജറാത്തിലെ സൂറത്തിൽ മെഴുകുതിരികത്തിച്ചു നടന്ന പ്രതിഷേധത്തിലാണ് രാഹുൽ പെങ്കടുത്തത്.
രാജ്യത്തെ വസ്ത്ര- രത്ന വ്യവസായത്തിെൻറ തലസ്ഥാനമായി അറിയപ്പെടുന്ന സൂറത്തിലെ വ്യവസായ പ്രതിനിധികളുമായും തൊഴിലാളികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിെൻറ പ്രചാരണ വേദികൂടിയായിമാറി ഇത്. കോൺഗ്രസും ഇതര പ്രതിപക്ഷ പാർട്ടികളും നവംബർ എട്ട് കരിദിനമായി ആചരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധിച്ചതിെൻറ വാർഷികമാണ് ഇൗ ദിനം. നോട്ട് അസാധുവാക്കൽ ഒരു ദുരന്തമായിരുന്നുവെന്ന് രാഹുൽ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
സത്യസന്ധരായ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്കൊപ്പമാണ് തങ്ങൾ നിലകൊള്ളുന്നതെന്നും ചിന്താശൂന്യമായ പ്രവൃത്തിയിലൂടെ അവരുടെ ജീവിതത്തെയും ജീവിതായോധനത്തെയും തകർക്കുകയാണ് മോദി ചെയ്തതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.