സ്വർണം കൊണ്ട്​ മധുരപലഹാരമുണ്ടാക്കി ഗുജറാത്തിലെ ബേക്കറി

സൂറത്ത്​: സ്വർണം കൊണ്ട്​ മധുരപലഹാരമുണ്ടാക്കി സൂറത്തിലെ ബേക്കറി. നഗരത്തിൽ നടക്കുന്ന ചണ്ഡി പാഡ്​വോ ആഘോഷത്തിന്​ മുന്നോടിയായാണ്​ സ്വർണം കൊണ്ടുള്ള ഘാരിയെന്ന പലഹാരം ഗുജറാത്തിലെ ബേക്കറി തയാറാക്കിയത്​.

ശ്രദ്ധ പൂർണിമക്ക്​ മുന്നോടിയായാണ്​ ചണ്ഡി പാഡ്​വോ ആഘോഷം നടക്കുന്നത്​. ഇക്കുറി ആഘോഷത്തിന്​ മാറ്റുകൂട്ടാൻ വ്യത്യസ്​ത രീതിയിലുള്ള മധുരപലഹാരം തയാക്കുകയായിരുന്നു. സ്വർണത്തിലുള്ള ഘാരിക്ക്​ കിലോ ഗ്രാമിന്​ 9,000 രൂപയാണ്​ വില. സാധാരണ ഘാരിക്ക്​ പരമാവധി 800 രൂപ വരെയാണ്​ ഗുജറാത്തിലെ ബേക്കറികൾ ഈടാക്കുന്നത്​.

സ്വർണം കൊണ്ടുള്ള ഘാരി ആരോഗ്യത്തിന്​ നല്ലതാണെന്നാണ്​ കടയുടമ പറയുന്നത്​. ആയുർവേദത്തിലും സ്വർണ​ത്തി​െൻറ ഗുണത്തെ കുറിച്ചുള്ള പരാമർശമുണ്ട്​. എന്നാൽ കോവിഡ്​ കാരണം ഘാരിയുടെ ആവശ്യക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്​. എന്നാൽ, വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ്​ കടയുടമയുടെ പ്രതീക്ഷ.

Tags:    
News Summary - Surat sweet shop launches special gold ghari at Rs 9,000 per kg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.