ചെന്നൈ: റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനെ കബളിപ്പിച്ച് 30 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ തമിഴ്നാട് ഭക്ഷ്യ-സിവിൽ സെപ്ലെസ് മന്ത്രി ആർ. കാമരാജിനും ബന്ധുവിനും എതിരെ കേസ്. സുപ്രീംകോടതിയുടെ ഇടപെടലിനെതുടർന്നാണ് പൊലീസ് കേസെടുക്കാൻ തയാറായത്.
മന്ത്രിക്കും ബന്ധു രാമകൃഷ്ണനും എതിരെ വഞ്ചന, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് മന്നാർഗുഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ കേസ് സി.ബി.െഎക്ക ് കൈമാറുമെന്ന് സുപ്രീംകോടതി സംസ്ഥാനസർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു.
മന്ത്രി നിയമത്തിന് അതീതനാണോ എന്നും അതുകൊണ്ടാണോ തമിഴ്നാട് പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർചെയ്യാത്തതെന്നും കോടതി േചാദിച്ചിരുന്നു. തിരുവാരൂർ ജില്ലയിലെ റിയൽ എസ്റ്റേറ്റ് ഏജൻറായ എസ്.വി.എസ് കുമാറാണ് സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തത്. മുമ്പ് മദ്രാസ് ഹൈേകാടതിയുടെ ഉത്തരവുണ്ടായിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തതിനെതുടർന്നാണ് കുമാർ സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.