ന്യൂഡൽഹി: സുപ്രീംകോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിനുള്ള നടപടി കൾ അന്തിമ ഘട്ടത്തിലേക്ക്. രാജ്യത്തെ വിവിധ ഭാഷാസമൂഹങ്ങൾക്ക് ഇത് ഏറെ പ്രയോജനകരമ ാകും. കോടതിവിധികളുടെ പരിഭാഷക്കൊപ്പം, വിധിയുടെ പ്രസക്ത ഭാഗങ്ങളുടെ രത്നച്ചുരുക്കവും പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കും.
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ സമയത്ത് രഞ്ജൻ ഗൊഗോയി പ്രഖ്യാപിച്ച പദ്ധതിക്കായുള്ള സോഫ്റ്റ്വെയർ ആപ് ജൂലൈ മധ്യത്തോടെ പുറത്തിറക്കും. ഹൈകോടതികളുടെ സഹായവും തേടിയിട്ടുണ്ട്. ഗൂഗിളിെൻറ പരിഭാഷ ആപ്പിന് സമാനമായ പുതിയ ആപ് എല്ലാ പ്രാദേശിക ഭാഷകളിലും സുപ്രീംകോടതി വിധികൾ ലഭ്യമാക്കുന്ന തരത്തിലാണ്. സുപ്രീംകോടതിയുടെ പുതിയ അനുബന്ധ കെട്ടിടം പ്രഗതി മൈതാനത്തിനടുത്ത ‘അപ്പു ഘറി’ൽ ഉദ്ഘാടനം ചെയ്യുേമ്പാൾ പുതിയ ആപ് പുറത്തിറക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.